(873) പാമ്പുകളെ തിരിച്ചറിഞ്ഞത് എങ്ങനെ?

 ബാലനായ ബോധിസത്വനെ സേനകൻമന്ത്രി പല തവണ പരാജയപ്പെടുത്താൻ നോക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്.

എങ്കിലും, അയാൾ അടങ്ങിയിരുന്നില്ല. ഇത്തവണ യവമജ്ജക ഗ്രാമത്തിലേക്ക് ഒരു കൂടയിലാക്കിയ ആൺ പാമ്പിനെയും പെൺ പാമ്പിനെയും കൊടുത്തു വിട്ടു. അവയിൽ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞ് തിരികെ കൊടുത്തു വിടണം എന്നായിരുന്നു കൽപ്പന.

അല്ലാത്ത പക്ഷം, നൂറ് വെള്ളി നാണയം പിഴയും വിധിച്ചു. തോറ്റാൽ ആ ബാലൻ നാടു വിടുമെന്നായിരുന്നു സേനകന്റെ കണക്കുകൂട്ടൽ.

പക്ഷേ, ബോധിസത്വൻ പാമ്പുകളെ നോക്കി ഒരു കുറിമാനം കൊടുത്തു വിട്ടു - "ഈ കൂടയിലെ ആൺ പാമ്പിന്റെ വാലറ്റം തടിച്ച് ഉരുണ്ടതാണ്. പെൺ വാൽ കൂർത്ത് നീണ്ടതും "

സേനകൻ വീണ്ടും പരാജയം നേരിട്ടു.

Written by Binoy Thomas, Malayalam eBooks-873 - Jataka tales - 109, PDF -https://drive.google.com/file/d/1YKBzo8-ja06BxsTfU5UdYATv0b6trowd/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍