(884) തെനാലിയും കള്ളസന്യാസിയും
തെനാലിരാമൻ കൊട്ടാര വിദൂഷകനായി ജോലി ചെയ്യുന്ന സമയം. അക്കാലത്ത്, വിജയനഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ ചിലർ മരിക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ ഭ്രാന്തന്മാരായി തെരുവുകളിൽ അലയുന്നുണ്ടായിരുന്നു.
തെനാലിക്ക് എന്തോ സംശയം തോന്നിയതിനാൽ അയാൾ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ അതൊരു കള്ള സന്യാസിയാണ് ചെയ്യുന്നത് എന്നു മനസ്സിലായി.
ഏതെങ്കിലും ആളുകൾ ഈ സന്യാസിയെ സമീപിച്ച് ശത്രുവിനെ സംഹരിക്കാൻ പണം കൊടുക്കും. ആരും അറിയാതെ ശത്രുവുമായി സന്യാസി ചങ്ങാത്തം കൂടി വിരുന്ന് കൊടുക്കുമ്പോൾ അതിൽ കൊടുംവിഷം കൊടുക്കും. ഒന്നുകിൽ മരിച്ചു പോകും അല്ലെങ്കിൽ മനോരോഗികളായി അലഞ്ഞുതിരിയും.
തെനാലി രാമൻ കുറെ നാളുകൾ കാത്തിരുന്ന ദിവസം വന്നു ചേർന്നു. അക്രമാസക്തനായ ഒരു ഭ്രാന്തൻ വഴിയെ നടന്നു വരുന്നത് തെനാലി കണ്ടു. അവനെയും കള്ള സന്യാസി ഭ്രാന്തനാക്കിയതാണ്.
സർവ്വ ധൈര്യവും സംഭരിച്ച് തെനാലി ഭ്രാന്തന്റെ കൈ പിടിച്ച് കള്ള സന്യാസിയുടെ മുഖാമുഖം നിർത്തി. പരസ്പരം കൈ കോർക്കാൻ പാകത്തിനു നിർത്തി.
അന്നേരം, ഭ്രാന്തന് കള്ള സന്യാസിയെ ഓർമ്മ വന്നു. അവനെ ചതിച്ചവനെ നേരിൽ കണ്ടപ്പോൾ സന്യാസിയുടെ കൈ തിരിച്ച് നിലത്തടിച്ചു!
കള്ള സന്യാസിയുടെ കഥയും അതോടെ കഴിഞ്ഞു.
Written by Binoy Thomas, Malayalam eBooks-884 - Tenali Rama stories - 12, PDF -https://drive.google.com/file/d/1RywcFEJpLRJwDmc0lrwpLbrzGp76deSA/view?usp=drivesdk
Comments