(886) രാജാവിന്റെ പശ്ചാത്താപം
തെനാലിരാമൻ കള്ള സന്യാസിയെ ഭ്രാന്തൻ മുഖേന കൊലപ്പെടുത്തിയതിൽ രാജാവായ കൃഷ്ണ ദേവരായർ യഥാർഥ സത്യം അറിയാൻ വൈകി.
അയാൾ, അനേകം പേരുടെ വിഷബാധയേറ്റുള്ള മരണത്തിനും ഭ്രാന്തിനും കാരണമായ ക്രൂരനാണെന്ന് രാജാവ് അറിഞ്ഞപ്പോൾ തെനാലിയെ വധശിക്ഷയ്ക്കു വിധിച്ചതിൽ അദ്ദേഹം വല്ലാതെ വിഷമിച്ചു.
തെനാലി ചെയ്തത് ഒരു സൽപ്രവൃത്തിയെന്ന് രാജാവ് വിശ്വസിച്ചു. ഇതിനിടയിൽ, തെനാലിയുടെ ബുദ്ധിശക്തി കൊണ്ട് ദുഷ്ടനായ കൂനൻ ആനയുടെ ചവിട്ടേറ്റ് മരിച്ച വിവരം രാജാവ് അറിഞ്ഞു.
അടുത്ത ദിവസം, കൂനന്റെ ഭാര്യ വെളുത്തേടത്തി രാജാവിനു മുന്നിൽ നിലവിളിച്ചെത്തി. അവൾക്കു നന്നായി ജീവിക്കാൻ പറ്റുന്ന അടുത്തൂൺ (പെൻഷൻ) കൊടുക്കാനുള്ള കാര്യങ്ങൾ രാജാവ് ചെയ്തു.
കുറെ കാലം കഴിഞ്ഞപ്പോൾ വെളുത്തേടത്തി നല്ലൊരു മനുഷ്യനെ വിവാഹം ചെയ്ത് വിജയനഗരം വിടുകയും ചെയ്തു.
തെനാലിയുടെ ബുദ്ധിശക്തിയിൽ രാജാവ് വീണ്ടും സംപ്രീതനായി. തെനാലി കൊട്ടാരത്തിൽ വിദൂഷകനായി പിന്നെയും നിയമിതനായി.
Written by Binoy Thomas, Malayalam eBooks-886-Tenali stories - 14, PDF -https://drive.google.com/file/d/1oqA9Wm9zBMX9i2Qg91IelusHxaK0V0pR/view?usp=drivesdk
Comments