(891) നിന്ദയുടെ സമ്മാനം

 വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ അനേകം കുതിരകൾ ഉണ്ടായിരുന്നു. അതിൽ, രാജാവിന് ഏറ്റവും ഇഷ്ടമുള്ള ഒരു കുതിരയുമുണ്ട്.

ഈ കുതിരയുടെ കഴിവും ബുദ്ധിസാമർഥ്യവും വിവരിക്കാൻ രാജാവിന് നൂറു നാവായിരുന്നു. ഇതു കേട്ട് തെനാലി രാമന് അമർഷം വന്നു. അവൻ പറഞ്ഞു - "രാജാവേ, ഇതിലും കഴിവുള്ള കുതിരയെ അങ്ങ് ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്"

അന്നേരം, രാജാവ് പറഞ്ഞു - "എങ്കിൽ അങ്ങനെ ഒരു കുതിരയെ കൊണ്ടുവരാൻ താങ്കൾക്കു പറ്റുമോ?"

തെനാലി ആ വെല്ലുവിളി സ്വീകരിച്ചു. അടുത്ത ദിവസം, രോഗം ബാധിച്ച് എല്ലും തോലുമായി ചാകാറായ ഒരു കുതിരയെ രാജാവിന്റെ മുന്നിലേക്ക് തെനാലി കൊണ്ടുവന്നു.

രാജാവ് ദേഷ്യത്തോടെ അവനോടു പറഞ്ഞു - " ഈ കുതിരയ്ക്കാണോ എന്റെ കുതിരയേക്കാൾ കഴിവുണ്ടെന്നു പറഞ്ഞത് ?"

തെനാലി: "അതേ പ്രഭോ. അങ്ങ് എന്റെ കൂടെ അടുത്തുള്ള നദിയുടെ ഭാഗത്തേക്ക് വന്നാലും"

രാജാവും തെനാലിയും മെലിഞ്ഞ കുതിരയും ഒരു പാലത്തിന്റെ മുകളിലെത്തി. എന്നിട്ട് നല്ല ആഴമുള്ള നദിയിലേക്ക് തെനാലി ആ കുതിരയെ തള്ളിയിട്ടു!

കുതിര രക്ഷപെടാൻ പോലും നോക്കാതെ ജീവൻ വെടിഞ്ഞു. അന്നേരം, രാജാവിനു വീണ്ടും ദേഷ്യം വന്നു - "താൻ എന്തു വിവരക്കേടാണ് കാണിച്ചത് ?"

തെനാലി പറഞ്ഞു - "ആ കുതിര ഏതാനും ദിവസങ്ങൾക്കുള്ളിൽ എന്തായാലും മരിക്കും. എന്നാൽ, വെള്ളത്തിൽ നീന്താൻ പോലും നോക്കാതെ സ്വജീവൻ വെടിഞ്ഞ ഈ കുതിരയുടെ കഴിവും ധൈര്യവും അങ്ങയുടെ കുതിരയ്ക്കുണ്ടോ?"

രാജാവ് പരാജയം സമ്മതിച്ചു. തെനാലിക്ക് പൊൻകിഴി സമ്മാനമായി ലഭിക്കുകയും ചെയ്തു.

Written by Binoy Thomas, Malayalam eBooks-891 - Tenali stories -15. PDF -https://drive.google.com/file/d/1ggxSjIs5UVUpk7ZT1poSZuEvUuw6MsJ8/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍