(894) കുറ്റവാളിയുടെ മുറി ?

 ഒരു രാജ്യത്തെ രാജാവ് വളരെ നീതിമാനും സത്യസന്ധനുമായിരുന്നു.

അതിനാൽ, കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിൽ യാതൊരു വിട്ടുവിഴ്ചയുമില്ലായിരുന്നു.

ഒരു ദിവസം, ഒരു കുറ്റവാളിയെ കോടതി വധശിക്ഷയ്ക്കു വിധിച്ചു.

അന്നേരം, രാജാവിന് ഒരു ആശയം തോന്നി.

കുറ്റവാളിക്ക് നല്ല ബുദ്ധിശക്തി ഉണ്ടെങ്കിൽ ശിക്ഷയിൽ നിന്നും ഒഴിവാകട്ടെ.

അതിനായി രാജാവ് 5 ജയിൽ മുറികൾ പണിതു.

ഒന്നാമത്തെ മുറിയിൽ ഒരു കടുവ.

രണ്ടാമത്തെ മുറിയിൽ ഒരു ദിവസം പട്ടിണി കിടന്ന പുലി.

മൂന്നാമത്തെ മുറിയിൽ 5 ദിവസം പട്ടിണി കിടന്ന കരടി.

നാലാമത്തെ മുറിയിൽ 10 ദിവസം പട്ടിണി കിടന്ന ചെന്നായ്ക്കൾ.

അഞ്ചാമത്തെ മുറിയിൽ 20 ദിവസം പട്ടിണി കിടന്ന സിംഹം.

ചോദ്യം: കുറ്റവാളി ഏതു ജയിൽ മുറി തിരഞ്ഞെടുക്കും?

ഉത്തരം: അഞ്ചാമത്തെ സിംഹത്തിന്റെ മുറി. കാരണം, 20 ദിവസം പട്ടിണി കിടന്ന സിംഹത്തിന് ജീവൻ കാണില്ല. അല്ലെങ്കിൽ ഒന്നിനും വയ്യാ.

Written by Binoy Thomas, Malayalam eBooks-894 - Riddles - 55. PDF -https://drive.google.com/file/d/1A4nOgLWpLGJvllKLOqByNRsyIaRiLOni/view?usp=drivesdk

Comments