(895) എവറസ്റ്റ് പർവ്വതം ?
ചോദ്യം - 1
എവറസ്റ്റ് പർവ്വതം കണ്ടുപിടിക്കുന്നതിനു മുൻപ് ലോകത്തെ ഏറ്റവും വലിയ പർവ്വതം ഏതായിരുന്നു?
എവറസ്റ്റ് തന്നെ! കാരണം അതിനു മുൻപും എവറസ്റ്റ് അവിടെയുണ്ടായിരുന്നു.
ചോദ്യം - 2
വാങ്ങാൻ പറയുന്നവൻ ആ സാധനം ഉപയോഗിക്കുന്നില്ല.
വാങ്ങാൻ പോകുന്നവൻ ആ സാധനം ഉപയോഗിക്കില്ല.
അത് ഉണ്ടാക്കുന്നവൻ ആ സാധനം ഉപയോഗിക്കില്ല.
ഉപയോഗിക്കുന്ന ആൾ സാധനം വാങ്ങിയ കാര്യം അറിയുന്നുമില്ല.
എന്താണ് ആ സാധനം?
ശവപ്പെട്ടി.
ചോദ്യം -3
ഏറ്റവും കൂടുതൽ നിങ്ങളെ support ചെയ്യുന്ന പഴം?
സപ്പോട്ട
Written by Binoy Thomas, Malayalam eBooks-895 - Riddles - 56- PDF -https://drive.google.com/file/d/1ZSSa5ejS91FvMabACYPuv4tm2rFexmVF/view?usp=drivesdk
Comments