(921) ഭാഗ്യനിർഭാഗ്യങ്ങൾ?
ബുദ്ധമതത്തിന്റെ ചൈനീസ് മാതൃകയാണ് സെൻബുദ്ധമതം. ജപ്പാനിലും അത് പ്രശസ്തിയാർജ്ജിച്ചു. സെൻ എന്ന വാക്ക് ജാപ്പനീസ് ഭാഷയിലെ ധ്യാനം എന്ന അർത്ഥമാണ്. സെൻ കഥകളും സെൻ ഗുരുക്കന്മാരും ഏറെ പ്രശസ്തി പിടിച്ചുപറ്റി. ഇനി ഒരു സെൻ ബുദ്ധ കഥ പറയാം - ഒരിക്കൽ ഒരു കർഷകൻ തന്റെ കൃഷിയിടത്തിൽ പണി ചെയ്യുകയായിരുന്നു. അതിനിടയിൽ മറ്റൊരു കുതിരയെ അടുത്ത പറമ്പിൽ കണ്ടപ്പോൾ കർഷകന്റെ കുതിര അതിന്റെ കൂടെ കടന്നു കളഞ്ഞു. ഈ കാര്യം കേട്ടിട്ട് അയൽവാസി പറഞ്ഞു - "കാലക്കേട്. ആ കുതിരയെ നഷ്ടപ്പെട്ടു" കർഷകൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കർഷകന്റെ കുതിര തിരികെ വന്നു. പക്ഷേ, അതോടൊപ്പം മൂന്നു വലിയ കുതിരകളും ഉണ്ടായിരുന്നു. അന്നേരം, അയൽവാസി പറഞ്ഞു - "ഈ കർഷകന്റെ ഒരു ഭാഗ്യം നോക്കുക.. ഒന്നിനു പകരം മൂന്നു കുതിരകൾ!" അതിനും കർഷകൻ മൗനം പാലിച്ചു. പുതിയ കുതിരകളെ കണ്ടപ്പോൾ കർഷകന്റെ ഏക മകന് വലിയ ആശ്ചര്യമായി. അവൻ അപ്പനോടു നിർബന്ധിച്ച് പുതിയ കുതിരപ്പുറത്ത് സവാരി ചെയ്യാനുള്ള അനുവാദം കിട്ടി. പക്ഷേ, അനുസരണമില്ലാത്ത കുതിര വെകിളി പിടിച്ച് അവനെ കുലുക്കി താഴെയിട്ടു. കാൽ ഒടിഞ്ഞു കിടന്നപ്പോൾ പിന്നെയും അയൽവാസി അവിടെയെത്തി കർഷകനോടു ...