(908) തെനാലിയുടെ ചിത്രം

 വിജയനഗരത്തിലെ രാജാവായ കൃഷ്ണ ദേവരായർ പുതിയ കൊട്ടാരം പണികഴിച്ചു. അവിടമാകെ ചുവർ ചിത്രങ്ങൾ വരച്ചു ചേർത്തു.

അതു കണ്ടു കൊണ്ട് തെനാലിയും രാജാവും നടക്കുന്ന വേളയിൽ ഒരു സുന്ദരിയായ യുവതിയുടെ ചിത്രം നോക്കി അവർ നിന്നു. പുറം തിരിഞ്ഞ് ഇരിക്കുന്ന യുവതിയുടെ ചിത്രത്തിൽ മുഖം മാത്രം വരച്ചിട്ടില്ല.

തെനാലി ചോദിച്ചു - "ഇതെന്താണ് രാജാവേ, ശില്പി അവളുടെ മുഖം വരയ്ക്കാൻ മറന്നു പോയതാണോ?''

രാജാവ് പരിഹസിച്ചു - "താൻ എന്തൊരു മണ്ടനാണ്? എടോ, നോക്കുന്ന ആളിന്റെ മനോധർമ്മം അനുസരിച്ച് ഏതു മുഖവും സങ്കൽപ്പിക്കാം"

തെനാലി വാശിയോടെ പറഞ്ഞു - "ഞാനും ചിത്രകല പഠിക്കാൻ പോകുകയാണ്. എന്നിട്ടു വേണം ഇത്തരം അവസരങ്ങളിൽ എനിക്കു ചിത്രം വരയ്ക്കാൻ"

അയാൾ ഒരു മാസം ചിത്രരചന പഠിച്ചു. തുടർന്ന്, കൊട്ടാരം വകയായുള്ള വേനൽക്കാല വസതിയുടെ ചുവരിൽ തെനാലി വരച്ചു. രാജാവും തെനാലിയും അതു വീക്ഷിക്കാൻ എത്തിയപ്പോൾ രാജാവ് ദേഷ്യപ്പെട്ടു - "എന്താടോ ഇത്? കുറച്ചു കൈകളും കണ്ണുകളും തലകളും മറ്റും പലയിടത്തായി വരച്ചിരിക്കുന്നത്? മനുഷ്യ രൂപം പോലും ഇവിടെ കാണാൻ പറ്റുന്നില്ല!"

ഉടൻ, തെനാലി പറഞ്ഞു- "നന്നായി നോക്കിയാൽ നമ്മുടെ മനോധർമം അനുസരിച്ച് സ്ത്രീ രൂപം ദർശിക്കാൻ പറ്റും?"

രാജാവിന് തെനാലിയുടെ മറുപടി കേട്ടപ്പോൾ ദേഷ്യം ഇരച്ചു കയറി!

"ഈ വികൃതിയായ വിദൂഷകന് വധശിക്ഷ കൊടുക്കുക!"

Written by Binoy Thomas, Malayalam eBooks-908 - Tenali stories - 23, PDF -https://drive.google.com/file/d/1OWOD7W8UVO-n7zaa_r9ea-d7cFoNzbXJ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍