(923) ഇറച്ചി തിന്നുന്ന കുതിര!

 ഒരിക്കൽ, തെനാലിക്ക് ദൂരെ യാത്ര പോകേണ്ടി വന്നു. കുതിരപ്പുറത്തായിരുന്നു അയാളുടെ യാത്ര. പക്ഷേ, കുറെ ദേശങ്ങൾ പിന്നിട്ടപ്പോൾ വലിയ മഴ തുടങ്ങി. അത് വകവയ്ക്കാതെ കുതിരയുമായി മുന്നോട്ടു പോയി.

കുറെ കഴിഞ്ഞപ്പോൾ തെനാലിയും കുതിരയും തണുത്തു വിറയ്ക്കാൻ തുടങ്ങി. പൊതുവേ, ആൾ താമസം കുറഞ്ഞ സ്ഥലമായിരുന്നു അത്.

കുറെ മുന്നോട്ടു പോയപ്പോൾ, അവിടെ ഒരു ചായക്കട കണ്ടു. എന്നാൽ, വല്ലാത്ത തണുപ്പു കാരണം, തീ കായാൻ അടുപ്പിനു ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. അലമാര നിറയെ ഇറച്ചിവട നിറഞ്ഞ് ഇരിക്കുന്നതു കണ്ടു.

തെനാലി കുതിരപ്പുറത്തു നിന്നും താഴെ ഇറങ്ങി ചായക്കടക്കാരനോടു പറഞ്ഞു - "എന്റെ കുതിരയ്ക്ക് തിന്നാൻ വേണ്ടി ഒരു ഇറച്ചിവട വേണം"

അതു കേട്ട്, തീ കാഞ്ഞ ആളുകൾ ഞെട്ടി! അവർ പിറുപിറുത്തു - "കുതിര സസ്യഭുക്കാണ്. ഇറച്ചി തിന്നുന്ന കുതിരയെ നമുക്ക് കണ്ടിട്ടു വരാം"

അവർ ആ കുതിരയുടെ ചുറ്റും കൂടി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും തട്ടി മൂളിച്ചു. ഈ സമയം, ഒരു വടയും വാങ്ങി തെനാലി തീ കാഞ്ഞു.

കുറച്ചു കഴിഞ്ഞ്, ആളുകൾ തിരികെ എത്തിയപ്പോൾ തെനാലി ശരീരം ചൂടുപിടിപ്പിച്ചിരുന്നു. അയാൾ, ചായക്കടയുടെ പുറത്തിറങ്ങി ആ വട ഒരു പട്ടിക്ക് എറിഞ്ഞു കൊടുത്തു. എന്നിട്ട്, കുതിരപ്പുറത്ത് കയറി യാത്രയായി!

തീ കായാനുള്ള തെനാലിയുടെ അടവായിരുന്നെന്ന് അവർക്കു മനസ്സിലായില്ല!

Written by Binoy Thomas, Malayalam eBooks-923 - Tenali stories - 32, pdf -https://drive.google.com/file/d/1CXzfvLp59XA8TacIk41vflhovU-JAXgW/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍