(924) ജ്യോൽസ്യന്റെ തോൽവി !
കൃഷ്ണദേവരായർ തന്റെ സൈന്യവുമായി തുംഗഭദ്രാ നദിയുടെ തീരത്തെത്തി. നദി കടന്ന് ബീജാപ്പൂർ സുൽത്താനെ കീഴടക്കി സാമ്രാജ്യം വലുതാക്കാൻ പദ്ധതിയിട്ടു.
അതേസമയം, സുൽത്താൻ തോൽവി മണത്തപ്പോൾ മറ്റൊരു സൂത്രം പ്രയോഗിച്ചു -ഒരു ജ്യോൽസ്യനെ വിജയനഗരത്തിലേക്ക് അയച്ച് കള്ള പ്രവചനം നടത്തി സേനയെ പിൻതിരിപ്പിക്കണം!
ഉടൻ, ജ്യോൽസ്യൻ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലെത്തി. അയാൾ പ്രവചിച്ചു - "കൃഷ്ണ ദേവരായർ തുംഗഭദ്രാ നദി കടന്നാൽ മരണം ഉറപ്പ് "
യുദ്ധത്തിൽ നിന്നും പിൻതിരിയണമെന്ന് ഓർത്തപ്പോൾ രാജാവ് വല്ലാത്ത ധർമ്മസങ്കടത്തിലായി. പതിവു പോലെ തെനാലി രാമന്റെ സഹായം രാജാവ് തേടി.
തെനാലി പറഞ്ഞു - "എനിക്ക് തോന്നുന്നത് ആ ജ്യോൽസ്യൻ കള്ളനാണെന്നാണ്. എന്നാൽ, പ്രതികാര നടപടികൾക്കുള്ള അധികാരം എനിക്കു തന്നാൽ ഞാൻ തെളിയിക്കാം"
രാജാവ് സമ്മതിച്ചു. തെനാലി ജ്യോൽസ്യനെ സമീപിച്ചു - "അങ്ങയുടെ മരണ സമയം പ്രവചിക്കാമോ?"
അയാൾ പറഞ്ഞു - "എനിക്ക് 77 വയസ്സു തികയുമ്പോൾ ഞാൻ മരിക്കും!"
ഉടൻ തെനാലി പറഞ്ഞു - "അത് തെറ്റാണ്. ഇപ്പോൾ മരിക്കും"
ആ നിമിഷം തെനാലി വാളെടുത്ത് കഴുത്തിനു വെട്ടി ജ്യോൽസ്യൻ മരിച്ചു. അന്നേരം, അയാളുടെ തുണിയിൽ ഒളിപ്പിച്ച രഹസ്യ രേഖകൾ കണ്ടെടുത്തപ്പോൾ വെറും ചാരനാണെന്ന് രാജാവിനു മനസ്സിലായി.
തെനാലിക്ക് വളരെ വിലപിടിച്ച സമ്മാനങ്ങൾ നൽകി. രാജാവ് നദി കടന്ന് ബീജാപൂർ സുൽത്താന്റെ സാമ്രാജ്യം കീഴടക്കുകയും ചെയ്തു!
Written by Binoy Thomas, Malayalam eBooks-924 - Tenali stories - 33, PDF -https://drive.google.com/file/d/1EYIfzPUQc_ePNZb604lZk4MRH_s19_wR/view?usp=drivesdk
Comments