(927) കലം കൊണ്ട് മൂടിയ മുഖം!
കല്യാണത്തിന് വധുവായ ശാരദാംബാളിൽ നിന്നും ചെരിപ്പേറ് വാങ്ങിയ രാജാവിന് തെനാലിയോട് അനിഷ്ടം തോന്നിയിരുന്നു.
അതിനാൽ, രാജാവ് കല്പിച്ചു - "എന്നെ ചതിയിൽ തോൽപ്പിച്ച തെനാലിയുടെ മുഖം ഈ കൊട്ടാര സദസ്സിൽ കണ്ടു പോകരുത്"
പക്ഷേ, അടുത്ത ദർബാർ ഹാളിലെ സമ്മേളനത്തിലും തെനാലി എത്തി. പക്ഷേ, ഒരു കലം കൊണ്ട് മുഖം മൂടിയിരുന്നു. രണ്ടു ദ്വാരം മാത്രം കണ്ണ് കാണാനായി ഇട്ടിരുന്നു. അന്നേരം, സദസ്സിലുള്ളവരെല്ലാം തെനാലിയെ കോമാളിയായി കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അന്നേരം രാജാവ് രംഗപ്രവേശം ചെയ്തു. തെനാലിയെ കണ്ടപ്പോൾ രാജാവ് പറഞ്ഞു - " നീ എന്റെ കല്പന എന്തിന് ലംഘിച്ചു ?"
ഉടൻ, തെനാലി പറഞ്ഞു - " രാജാവിന്റെ കല്പന ഞാൻ ലംഘിച്ചില്ല. എന്റെ മുഖം കാണാതിരിക്കാനാണ് ഈ കലം കമഴ്ത്തിയത് "
എല്ലാവരും പൊട്ടിച്ചിരിച്ചു. അതിനൊപ്പം രാജാവും ചിരിച്ചു. അദ്ദേഹം, ആ കലം തെനാലിയുടെ തലയിൽ നിന്നും ഊരിയെടുത്തു!
Written by Binoy Thomas, Malayalam eBooks-927- Tenali stories - 36. PDF -https://drive.google.com/file/d/1zX4eHrZtm5CFo5R7HGKe4vGtYdy_C0Dg/view?usp=drivesdk
Comments