(934) നിരീശ്വരവാദി
ഒരിക്കൽ, അക്ബർചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു നിരീശ്വരവാദി കടന്നുവന്നു. രാജാവുമായുള്ള വാദപ്രതിവാദങ്ങൾ തുടർന്നു. അതിനിടയിൽ, അയാൾ ചോദിച്ചു - "പ്രഭോ, ഈശ്വരൻ ഉണ്ടെന്നുള്ള തെളിവ് കാട്ടിത്തരാമോ?"
രാജാവ് കുഴങ്ങി. അന്നേരം, ബീർബലിനെ രാജാവ് ഈ പ്രശ്ന പരിഹാരം കാണാൻ വിളിച്ചു.
ബീർബൽ പറഞ്ഞു - "ഒരു ഭരണിയിൽ നിറയെ പാൽ കൊണ്ടു വരിക"
ഉടൻ, പാൽ കൊണ്ടുവന്നു. ബീർബൽ അതെടുത്ത് നിരീശ്വരവാദിയുടെ മുന്നിലേക്കു വച്ചു. എന്നിട്ട്, ചോദിച്ചു - "തൈര് ഉണ്ടാകുന്നത് എവിടെ നിന്നാണ് ?"
അയാൾ പറഞ്ഞു - "ഈ പാലിൽനിന്ന് "
ബീർബൽ തുടർന്നു - "മോര്? നെയ്യ്? വെണ്ണ? പനീർ? പാൽക്കട്ടി?"
അതിനെല്ലാം മറുപടിയായി അയാൾ ഭരണിയിലെ പാൽ എന്ന് ഉത്തരം പറഞ്ഞു. അന്നേരം ബീർബൽ ചോദിച്ചു - "എന്നാൽ, ഇവിടെ പാൽ മാത്രമേ ഉള്ളൂ. മുൻപ് പറഞ്ഞ ഉൽപന്നങ്ങളെല്ലാം ഇതിൽ നിന്നും വരുമെന്ന് നിങ്ങളുടെ കർമ്മത്തിലൂടെയുള്ള കാത്തിരിപ്പാണ്. പാൽ, പുളിച്ചു ചീറുന്നതു വരെ താങ്കൾ കാത്തിരിക്കണം. അതു പോലെയാണ് ഈശ്വരനെ കാത്തിരിക്കേണ്ടതും. ദീർഘക്ഷമയോടെ കാത്തിരിക്കണം"
നിരീശ്വരവാദിക്ക് ഉത്തരം മുട്ടി!
Written by Binoy Thomas, Malayalam eBooks-934 - Birbal story series - 16, PDF -https://drive.google.com/file/d/1Om6UAjxYMzKpT_G2osSM-Zxh1o3hHtOu/view?usp=drivesdk
Comments