(940) സ്വർണ്ണവും നീതിയും

 ഒരു ദിവസം - അക്ബർ ചക്രവർത്തി കൊട്ടാര വരാന്തയിലൂടെ ഉലാത്തിയപ്പോൾ ഒരു ചിന്ത കടന്നുവന്നു. ഒരു ചോദ്യമായിരുന്നു അത്. ഈ ചോദ്യം ചോദിച്ചാൽ ബീർബൽ ആശയക്കുഴപ്പത്തിലാകും!

അദ്ദേഹം ഊറിച്ചിരിച്ചു. ബീർബൽ മുന്നിലെത്തിയപ്പോൾ രാജാവ് ചോദിച്ചു - "ബീർബൽ, ഒരേ സമയം നീതിയും സ്വർണ്ണവും താങ്കൾക്കു മുന്നിൽ വന്നാൽ ഏതായിരിക്കും തിരഞ്ഞെടുക്കുക?"

ഉടൻ, തെല്ലും ആശങ്കയില്ലാതെ ബീർബൽ പറഞ്ഞു - "തീർച്ചയായും സ്വർണ്ണം തിരഞ്ഞെടുക്കും!"

രാജാവ് അത്ഭുതപ്പെട്ടു - "ന്യായമായ ശമ്പളവും സമ്പത്തും ഉള്ള താങ്കൾക്ക് സ്വർണ്ണത്തോട് ഇത്ര ആർത്തിയോ?"

ബീർബൽ പുഞ്ചിരിച്ചു - "പ്രഭോ, അങ്ങയുടെ ഭരണത്തിൻ കീഴിൽ നീതി സൗജന്യമായി പ്രജകൾക്ക് കിട്ടുന്നുണ്ട്. എന്നാൽ, സ്വർണ്ണം അങ്ങനെ കിട്ടുന്നില്ല!"

രാജാവിന് ബീർബലിന്റെ മറുപടി ഏറെ ഇഷ്ടമായി.

Written by Binoy Thomas, Malayalam eBooks - 940-Birbal stories - 22, PDF -https://drive.google.com/file/d/1Hqo1DOsjEBspMuHRWnURSkUOAJrlqVxJ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍