(948) രണ്ടാമത്തെ വിഡ്ഢി!
അക്ബർ ചക്രവർത്തിയുടെ മുന്നിലേക്ക് ബീർബൽ ഒന്നാമത്തെ വിഡ്ഢിയെ എത്തിച്ചു. രണ്ടാമത്തെ മണ്ടനെ തിരയാനായി ബീർബൽ ഇറങ്ങിത്തിരിച്ചു.
വഴിയിലൂടെ നടക്കുമ്പോൾ ഒരു തടിയൻ കയ്യു രണ്ടും ഉയർത്തി ഒരു കുടം പിടിച്ച പോലെ വരുന്നതു കണ്ടു. ബീർബൽ ചോദിച്ചു - "എന്തിനാണ് ഈ കയ്യ് ഇങ്ങനെ വൃത്താകൃതിയിൽ പിടിച്ചിരിക്കുന്നത്?"
ഉടൻ, അയാൾ മറുപടിയായി പറഞ്ഞു - "എൻ്റെ ഭാര്യ എന്നെ ചന്തയിലേക്ക് അയച്ചിരിക്കുകയാണ്. അവൾ കുടത്തിൻ്റെ വലിപ്പം ഇത്രയുമാണ് കാണിച്ചത്. ചന്തയിൽ പോയി ഒട്ടും മാറ്റമില്ലാതെ കാണിച്ച് വാങ്ങിയില്ലെങ്കിൽ അവൾ എന്നെ വഴക്കു പറയും!"
ബീർബൽ പിറുപിറുത്തു - "രണ്ടാമത്തെ വിഡ്ഢിയായി ഇവനെ രാജാവിൻ്റെ മുന്നിൽ എത്തിക്കണം"
അയാളുമായി ബീർബൽ കൊട്ടാരത്തിലേക്കു പോയി. അപ്പോഴും അയാളുടെ കൈകൾ അങ്ങനെ ഉയർത്തി പിടിച്ചിട്ടുണ്ടായിരുന്നു.
Written by Binoy Thomas, Malayalam eBooks 948 - Birbal Stories- 23. PDF-https://drive.google.com/file/d/1I46hAwyP3AZ7IGGhEBeN6NB1u5vHpp9u/view?usp=drivesdk
Comments