(949) ശബ്ദവും ഓട്ടവും!
അക്ബറിനു മുന്നിൽ എത്തിക്കാനായി രണ്ടു വിഢികളെ ബീർബലിനു കിട്ടി. അവരെ കൊട്ടാരത്തിൻ്റെ മുറിയിലാക്കി വേറെ മണ്ടന്മാരെ കിട്ടാനായി ബീർബൽ അലഞ്ഞു.
അതിനിടയിൽ ഒരു മിന്നൽ പിണർ കണ്ടു. അന്നേരം അതിവേഗം ഒരാൾ ഓടി വരുന്നുണ്ടായിരുന്നു. വഴിയിലൂടെ നടന്നുവന്ന ബീർബലിനെ ഇടിച്ചു.
ഉടൻ, അയാൾ ബീർബലിനോട് മാപ്പു പറയുകയും ചെയ്തു. അന്നേരം, ബീർബൽ ചോദിച്ചു: "താങ്കൾ എന്തിനാണ് ഇത്ര വേഗത്തിൽ ഓടുന്നത്?"
അയാൾ പറഞ്ഞു- "ഒരു മിന്നൽ വന്നത് താങ്കൾ കണ്ടില്ലേ? അതിൻ്റെ ശബ്ദം എൻ്റെ വീട്ടിൽ എത്തുന്നതിനു മുൻപ് എനിക്ക് വീട്ടിലെത്തണം. കാരണം, കുട്ടികൾക്ക് ഇടിമുഴക്കം പേടിയാണ്!"
ബീർബൽ ഉടൻതന്നെ പതിയെ പറഞ്ഞു -" ശബ്ദത്തിനൊപ്പം ഓടാൻ ശ്രമിക്കുന്ന മണ്ടൻ! മൂന്നാമത്തെ വിഡ്ഢി ഇയാൾ തന്നെ! കൊട്ടാരത്തിലേക്കു കൊണ്ടു പോകണം"
അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു പോയി.
Written by Binoy Thomas. Malayalam eBooks-949- Birbal Story Series -24. PDF-https://drive.google.com/file/d/1eWV6nocxJx2tdusDX4WHaKuUi79Hdb7o/view?usp=drivesdk
Comments