(952) വിചിത്ര വിഢികൾ!

 അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ മുറിയിൽ എട്ട് മണ്ടന്മാർ ഒന്നിച്ചായി. അതിനുശേഷം, അടുത്ത പ്രഭാതത്തിൽ എട്ടു പേരെയും രാജാവിൻ്റെ മുന്നിൽ എത്തിച്ചു.

രാജാവ് ചോദിച്ചു - "ബീർബൽ, താങ്കൾ ഞാൻ പറഞ്ഞ വ്യവസ്ഥകൾ മറന്നുപോയോ? ഇത് എട്ടു പേർ മാത്രമല്ലേ ഉള്ളൂ? മറ്റു രണ്ടു പേർ എവിടെ?"

ബീർബൽ മറുപടി പറയുന്നതിനു മുൻപു തന്നെ പൊട്ടിച്ചിരിച്ചു. രാജാവ് അതുകണ്ട് അമ്പരന്നു നിൽക്കുകയാണ്. അതിനുശേഷം, ബീർബൽ പറഞ്ഞു -"ഒൻപതാമത്തെയും പത്താമത്തെയും വിഡ്ഢികൾ നമ്മൾ രണ്ടു പേരുമാണ്!"

രാജാവ് അത്ഭുതത്തോടെ തുടർന്നു - "ബീർബൽ, താങ്കൾക്ക് എട്ടു പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അതല്ലേ സത്യം?"

ബീർബൽ അതു നിരസിച്ചു - "അല്ല പ്രഭോ. ഈ നാട്ടിൽ അനേകം വിഢികൾ ഉണ്ട്. എന്നാൽ, എല്ലാവരെയും കണ്ടു കേട്ട് മനസ്സിലാക്കി മണ്ടത്തരം ഓരോ ആളിൽ നിന്നും കിട്ടുക ഒരിക്കലും നടക്കാത്ത കാര്യമാണ്. അപ്പോൾ, അത്തരം ഉത്തരവിട്ട രാജാവും അതിനായി അലഞ്ഞ ഞാനും വിചിത്ര വിഢികളാണ്!"

അതുവരെ ഗൗരവത്തിലായിരുന്ന രാജാവിന് പെട്ടെന്ന് ചിരി പൊട്ടി! Written by Binoy Thomas, Malayalam eBooks-952- Birbal stories - 27, PDF-https://drive.google.com/file/d/1OO4M1T8oNl43ZmTEdBb3MbCFJ_UfhJxa/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍