(966) സന്യാസിയും വടിയും

 സിൽബാരിപുരം ദേശത്ത് ഒരു സന്യാസി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സമയം. പഴയ ചെറിയ വീട്ടിലായിരുന്നു അയാൾ ജീവിച്ചിരുന്നത്. പകൽ സമയം ഭിക്ഷാടനത്തിലൂടെ അരിയും മറ്റു പല തരം ആഹാരങ്ങളും അയാൾ കൊണ്ടുവരുമ്പോൾ അതൊക്കെ മിച്ചം വരുന്നതു പതിവാണ്.

അത്, അയാൾ തൻ്റെ കിടപ്പുമുറിയിലെ കയറു കട്ടിലിൻ്റെ സമീപത്തായി കെട്ടിയിരിക്കുന്ന ഉറിയിലാണ് തൂക്കിയിടുക. എന്നാൽ, കയറു വഴി താഴേക്ക് ഇറങ്ങി ഒരു കൂട്ടം എലികൾ അതെല്ലാം മോഷ്ടിക്കുന്നതു പതിവായി.

എന്നാൽ, രാത്രിയിൽ ഇവറ്റകളുടെ ശല്യം കാരണം സന്യാസിക്ക് ഉറക്കത്തിനു ശല്യമായി. അപ്പോൾ, അയാൾ അതിനൊരു പരിഹാരം കണ്ടുപിടിച്ചു -

നല്ല കട്ടിയുള്ള വടിയെടുത്ത് ഉറക്കത്തിനിടയിൽ യാന്ത്രികമായി നിലത്ത് തല്ലിക്കൊണ്ടിരിക്കുക! ആ ശബ്ദം കേട്ട് എലികൾ പേടിച്ച് ഓടും.

അതേസമയം, എലികളുടെ തലവൻ കൂട്ടരോടു പറഞ്ഞു -" ഈ സന്യാസി എന്തൊരു ദുഷ്ടനാണ്. മിച്ചം വരുന്നത് ഉറിയിൽ സൂക്ഷിച്ച് നാളെ അതിൻ്റെ രുചി കെടുമ്പോൾ മുഴുവനും എടുത്തു പറമ്പിൽ കളയും. അവിടെ നമുക്ക് ഇതുപോലെ തിന്നാൻ പോയാൽ അപകടമാകും"

മറ്റൊരു പ്രായമായ എലി പറഞ്ഞു -"അയാളുടെ ഉറക്കത്തിലെ വിക്രിയ സ്വയം അപകടമേ വരുത്തൂ"

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സന്യാസിയുടെ ചങ്ങാതി ദൂരെ ദിക്കിൽ നിന്നും അവിടെയെത്തി. അന്നു രാത്രി അയാൾ അവിടെ അന്തിയുറങ്ങാൻ തീരുമാനിച്ചു.

രാത്രി പുൽപ്പായ വിരിച്ച് സുഹൃത്ത് താഴെ കിടന്നു. സന്യാസി പതിവുപോലെ കട്ടിലിലും. പകലുള്ള ഭിക്ഷാടനത്തിലൂടെ കിട്ടിയത് മിച്ചമുള്ളത് ഉറിയിൽ തൂക്കിയിട്ടുണ്ട്.

സന്യാസി ഉറക്കത്തിനിടയിൽ കട്ടിലിൻ്റെ വശത്തിനിടയിൽ വച്ചിരുന്ന വടിയെടുത്ത് ഒറ്റയടി!

അത് കൃത്യമായി കൊണ്ടത് ചങ്ങാതിയുടെ മുഖത്തുള്ള മർമ്മ സ്ഥാനത്ത് ! അയാൾ അലർച്ചയോടെ ജീവൻ വെടിഞ്ഞു!

ഈ സംഭവമെല്ലാം കണ്ടുകൊണ്ട് പുരപ്പുറത്ത് എലികൾ ഇരിപ്പുണ്ടായിരുന്നു. സുഹൃത്തിനെ രാത്രിയിൽ വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി എന്ന കുറ്റത്തിന് സന്യാസിയെ കൊട്ടാരത്തിലെ കൽതുറുങ്കിൽ അടച്ചു.

ആശയം- ചെറിയ കാര്യങ്ങളിൽ പോലും വിട്ടു വീഴ്ച ചെയ്യാതെ നിർബന്ധ ബുദ്ധി പിടിക്കരുത്. ചെറിയ നന്മകളുടെ വാതിലുകൾ പോലും കൊട്ടിയടയ്ക്കരുത്!

Written by Binoy Thomas, Malayalam eBooks-966- Panchatantra stories - 9, PDF-https://drive.google.com/file/d/1O5Ts0NZakqvjD2qt31HcPR8_CyeV6dq5/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍