(1000) ഈ വെബ്സൈറ്റ് അനുഭവ കഥ!

ഇപ്പോൾ 1000 ഇ-ബുക്കുകൾ എൻ്റെ ഈ സൈറ്റിൽ ആയ സന്തോഷം വായനക്കാരുമായി പങ്കുവയ്ക്കട്ടെ!

ഇത്തവണ ഒരു അനുഭവ കഥയാണ് വേണമെങ്കിൽ പ്രചോദന കഥയെന്നും പറയാം. 2015-ൽ ഈ വെബ്സൈറ്റ് തുടങ്ങിയപ്പോൾ ആദ്യം ഞാൻ തീരുമാനിച്ചിരുന്നത് വലിയ ഡിജിറ്റൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനായിരുന്നു. നൂറു പേജിനു മുകളിൽ വരുന്നവ.

അങ്ങനെ, ആറുമാസങ്ങൾ കൊണ്ട് അത്തരം ഒരെണ്ണം ('മനം നിറയെ സന്തോഷം') ആദ്യത്തെ ഇ-ബുക്കായി 2015 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചു. പുസ്തക വില 100 രൂപ എന്നാണെങ്കിലും സൗജന്യമായി മുഴുവൻ വായിച്ചിട്ട് ഓൺലൈനായി വില തരാനും തരാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാർക്കുണ്ടായിരുന്നു.

ഒരു ദിവസം MBBS, MD ഉള്ള ഒരു ഡോക്ടറിൻ്റെ ഇ-മെയിൽ എനിക്കു വന്നു. അദ്ദേഹത്തിന് ആനന്ദം എന്ന വിഷയത്തിൽ ഒരു ദുർഘടമായ സംശയം. എനിക്ക് വളരെ അഭിമാനം തോന്നിയ കാര്യമെങ്കിലും ഒരു പ്രശ്നമുണ്ടായിരുന്നു - ആ സമയത്ത് BSNL internet കിട്ടിയിരുന്നത് Landline Cable വഴിയായിരുന്നു. 1 GB data എന്നാൽ സ്വർണ്ണവിലയുള്ള സമയം. മാസം ആയിരം രൂപ ബില്ലടച്ചാലും നന്നായി refer ചെയ്യാനുള്ള internet കിട്ടുന്നില്ലായിരുന്നു. അതുകാരണം, online work, സംശയങ്ങൾ, വിവിധ ഡിജിറ്റൽ സഹായങ്ങൾ എന്നിവരോടായി task നോക്കി രൂപ മുൻകൂട്ടി ചെയ്യണമെന്ന് പറയുമായിരുന്നു.

അതിനാൽ, ഞാൻ ഇവിടെയും ഒരു മെയിൽ തിരിച്ചു വിട്ടു - "പുസ്തകത്തിൻ്റെ വിലയായ 100 രൂപ അടച്ചതിനു ശേഷം സർവീസ് ചെയ്യുന്ന രീതിയിൽ സഹകരിക്കുമല്ലോ"

പക്ഷേ, ഡോക്ടറുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു - ഇംഗ്ലീഷിൽ ഒരു essay പോലെ ശകാരവർഷം! അദ്ദേഹത്തിൻ്റെ കയ്യിൽ 100 രൂപ എടുക്കാനില്ലെന്നും സൗജന്യമായി വിവരങ്ങൾ തരുന്ന ഇന്ത്യയിലെ ഒരു പ്രശസ്തൻ്റെ വെബ്സൈറ്റിൻ്റെ ലിങ്കും എനിക്കു ശുപാർശ ചെയ്തു!

ഹാവൂ! എനിക്കു തൃപ്തിയായി. വയറു നിറഞ്ഞു! അന്നേരം, എഴുതാൻ വച്ചിരുന്ന paper + writing board എടുത്തു മാറ്റി. ഒരു ഡോക്ടർ അങ്ങനെ പറയണമെങ്കിൽ ഇതൊരു നിലവാരമില്ലാത്ത എഴുത്താണെന്നും ആൾക്കാരെ ബോറടിപ്പിക്കുമെന്നും കഷ്ടപ്പാടു കഴിഞ്ഞ് കുത്തുവാക്കുകൾ കേൾക്കുകയും വേണം. അങ്ങനെ വിചാരിച്ച് ഈ പരിപാടി ഉപേക്ഷിക്കാമെന്നു വിചാരിച്ചു.

എഴുത്തു നിർത്തി വായന മാത്രമാക്കി കുറെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം, രാവിലെ പത്രത്തിൽ ഒരു MBBS ഡോക്ടറായ യുവതി പ്രണയ നിരാശയിൽ ആത്മഹത്യ ചെയ്ത വാർത്ത വായിച്ചപ്പോൾ ഞാൻ ഓർത്തത് ഒരു സഹപാഠിയെ ആയിരുന്നു. വെറും പത്തും ഗുസ്തിയും കഴിഞ്ഞവൻ പോലും  പ്രണയ നൈരാശ്യത്താൽ ഇങ്ങനെ ചെയ്തിട്ടില്ല!

ഉടൻ, ഞാൻ പഴയ പത്രക്കെട്ട് എടുത്ത് കണ്ണിൽ "ഡോക്ടർ" എന്ന keyword വച്ച് കണ്ടത് - കൈക്കൂലി, മരുന്ന് - ഉപകരണ അഴിമതി, ലാബ് - മരുന്ന് - സ്കാനിങ്ങ് കമ്മീഷൻ, നിയമവിരുദ്ധ ക്ലിനിക്കൽ ട്രയലുകൾ, പീഢനം, അവയവ മാഫിയ, ആത്മഹത്യ, ദുരാചാരങ്ങൾ, മനോരോഗികൾ എന്നിങ്ങനെ ഉൾപ്പെടുന്ന പത്രവാർത്തകൾ! തീരെ ചെറിയ ഒരു വിഭാഗമെങ്കിലും ഇങ്ങനെ അവർക്കിടയിലും സംഭവിക്കുന്നു.

അങ്ങനെ വരുമ്പോൾ ഞാൻ എന്തിന് perfection നോക്കി എഴുതാതെ ഇരിക്കണം? ഈ ലോകത്ത് ആരും വലുതുമല്ല ചെറുതുമല്ല എന്ന സിദ്ധാന്തത്തിൽ ചവിട്ടി നിന്ന് ഏകദേശം 10 വർഷം കൊണ്ട് 1000 ഡിജിറ്റൽ പുസ്തകങ്ങൾ പിന്നിട്ടു!

ആശയം- നമ്മുടെ പ്രവർത്തനങ്ങളെ ജനങ്ങളുടെ സമ്മിശ്രമായ പ്രതികരണങ്ങളാവും വരവേൽക്കുന്നത്. തളരാതെ വളരുക!

Written by Binoy Thomas, Malayalam eBooks - 1000- കടപ്പാട് -30, PDF -https://drive.google.com/file/d/1YckuwCxjinu6qFP5qDb0BUuoS9Uglzaw/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍