(1002) ബുദ്ധിമാനായ ജ്യോൽസ്യൻ!

 സിൽബാരിപുരത്തെ വിക്രമൻ രാജാവിന് ഒരു ദുശ്ശീലമുണ്ടായിരുന്നു. ആരെങ്കിലും ഏഷണി പറഞ്ഞാൽ അത് അപ്പാടെ വിശ്വസിക്കും. അങ്ങനെ പല ശിങ്കിടികളും കഴിവുള്ളവരെ ഇല്ലാതാക്കുകയോ കൊട്ടാരത്തിൽ നിന്നും ഓടിക്കുകയോ ചെയ്തു പോന്നു.

ഒരിക്കൽ, ആ ദേശത്തെ മിടുക്കനായ ഒരു ജ്യോൽസ്യനായിരുന്ന ശൂരമണിയായി അവരുടെ ഇര. കാരണം, അദ്ദേഹം ചില കള്ളന്മാരുടെ ഒളിസങ്കേതം മഷിയിട്ടു നോക്കി പറഞ്ഞത്രേ!

അങ്ങനെ, ശൂരമണി വ്യാജനായ ജ്യോൽസ്യനാണെന്നും രാജ്യദ്രോഹിയായ അയാളെ രാജാവ് വിളിച്ചു വരുത്തി കൊല്ലണമെന്നും ആവശ്യപ്പെടുന്ന കുറ്റങ്ങൾ അയാളിൽ ചുമത്തി.

രാജാവ് ശൂരമണിയെ കൊട്ടാരത്തിൽ വരുത്തി. ആ പെരുമാറ്റം കണ്ടപ്പോൾ രാജാവ് ശിക്ഷിക്കാനുള്ള എന്തെങ്കിലും വേലത്തരം ഒപ്പിക്കുമെന്ന് ജ്യോൽസ്യനു പിടികിട്ടി.

രാജാവ് ചോദിച്ചു- "നീ എന്നാണു മരിക്കുന്നതെന്ന് നിനക്കു പറയാമോ?"

ശൂരമണി ഒരു നിമിഷം ആലോചിച്ചു. ഏതെങ്കിലും വർഷമോ തീയതിയോ നീട്ടി പറഞ്ഞാൽ പ്രവചനം തെറ്റിയെന്നും പറഞ്ഞ് ഉടനെ രാജാവ് കൊല്ലും! അതല്ല, ഉടൻ മരിക്കുമെന്നു പറഞ്ഞാൽ രാജാവ് വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ താമസിപ്പിച്ചിട്ട് നിൻ്റെ പ്രവചനം തെറ്റിയെന്നു പറഞ്ഞ് അന്നേരം കൊല്ലും!

അയാൾ പറഞ്ഞു -"അതെനിക്ക് കൃത്യമായി പറയാൻ കഴിയും. രാജാവ് മരിക്കുന്നതിന് ഒരു ദിവസം മുൻപായിരിക്കും എൻ്റെ മരണം!"

രാജാവ് പേടിച്ചു വിറച്ചു! ഇവനെ ഇന്ന് കൊന്നാൽ ഞാൻ നാളെ മരിക്കും! ഇവൻ്റെ പ്രവചനത്തിന് ശക്തിയുണ്ടോ എന്നു വെറുതെ പരീക്ഷിക്കുന്നത് അപകടമാണ്!

പെട്ടെന്ന് അവനെ വിട്ടയച്ചു. മാത്രമല്ല, ചാരന്മാരെയും ശിങ്കിടികളെയും രാജാവ് പുറത്താക്കി.

ആശയം- അതിജീവനത്തിനായി ബുദ്ധിശക്തിയുടെ മികച്ച പ്രകടനം ആവശ്യമാണ്.

Written by Binoy Thomas, Malayalam eBooks-1002- Katha Sarit Sagara-14, PDF-https://drive.google.com/file/d/1P_FX6veZoJfS3bHM3njyOTzI5acemHDu/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍