(1006) പന്നിയുടെ സമയം!
ഒരിക്കൽ നമ്പറുദ്ദിൻ മുല്ല തൻ്റെ കൃഷിയിടത്തിൽ പണിതു കൊണ്ടിരുന്ന സമയം. അന്നേരം, മറ്റൊരു ദേശത്തുനിന്നും ഒരാൾ ഓടി വരുന്നുണ്ടായിരുന്നു. അയാളുടെ പന്നി അതിൻ്റെ കൂട്ടിൽ നിന്നും ചാടിപ്പോയി.
എങ്ങോട്ടാണ് പന്നി ഓടിയതെന്ന് അയാൾക്ക് അറിയില്ലെങ്കിലും ഓടി വന്ന് ഹോജ മുല്ലയോടു ചോദിച്ചു - "ഇതുവഴി ഒരു പന്നി ഓടിപ്പോയത് കണ്ടിരുന്നോ?"
"കണ്ടിരുന്നു..."
ഹോജ മുഴുവൻ പറയുന്നതിനു മുൻപ് തലയുയർത്തി അയാൾ നന്ദി പറയുമെന്ന് പ്രതീക്ഷിച്ച് നോക്കിയെങ്കിലും അയാൾ ഓടിപ്പോയിരുന്നു.
എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ തിരികെ അതു വഴി വന്നു. ദേഷ്യത്തോടെ മുല്ലയോടു ചോദിച്ചു - "താൻ എന്നെ പറ്റിക്കുകയായിരുന്നു? ആ വഴി പന്നി പോയിട്ടേയില്ല?"
ഹോജ നിസ്സാര ഭാവത്തിൽ പറഞ്ഞു -"ഞാൻ പറഞ്ഞതു ശരിയാണ്. ഇതു വഴി പന്നി പാഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ വർഷമായിരുന്നു എന്നു മാത്രം!"
പിന്നെയും അയാൾക്കു ദേഷ്യം വർദ്ധിച്ചു - "എങ്കിൽ ആ വിധത്തിൽ എന്നോടു പറയണമായിരുന്നു"
മുല്ല : "മുഴുവൻ കേൾക്കാൻ താൻ നിൽക്കണമായിരുന്നു!"
Written by Binoy Thomas, Malayalam eBooks-1006 - Hoja stories - 4, PDF-https://drive.google.com/file/d/1E8rMMlRoQPYSrrmS5_bJ0QTjnp7ZewEy/view?usp=drivesdk
Comments