(1011) ഹോജയുടെ അപകടം!
ഒരു ദിവസം, ഹോജ മുല്ല വീട്ടിൽ സമാധാനമായി ഇരിക്കുന്ന സമയം. അന്നേരം, രണ്ടു പേർ ഓടിക്കിതച്ച് അങ്ങോട്ടു വന്നു. ഹോജ വിവരം തിരക്കി.
അവർ പരിഭ്രമത്തോടെ പറഞ്ഞു -"ഈ വീട്ടിലെ ആളിനെപ്പോലെ ഒരാൾ ആ വഴിയിൽ അപകടത്തിൽപെട്ട് മരിച്ചു കിടപ്പുണ്ട്. അത് അറിയാനായി വന്നതാണ്!"
ഉടൻ, ഹോജ ചോദിച്ചു - "തലപ്പാവ് ഉണ്ടായിരുന്നോ?"
അവർ പറഞ്ഞു -"ഉവ്വ്, ഉണ്ടായിരുന്നു"
ഹോജ തുടർന്നു -"ഇതു പോലെയുള്ള നീണ്ട താടിരോമങ്ങൾ ഉണ്ടായിരുന്നോ?"
"ഉണ്ട്" അവർ അനുകൂലിച്ചു.
ഹോജ: "അയാൾക്ക് എൻ്റെ ഉയരം ഉണ്ടോ?"
"അതെ. ഈ ഉയരമുണ്ട്" വീണ്ടും മറുപടി അനുകൂലമായിരുന്നു.
ഹോജ ആകാംക്ഷയോടെ ചോദിച്ചു - "അയാളുടെ കുപ്പായത്തിൻ്റെ നിറം എന്തായിരുന്നു?"
രണ്ടു പേരും ഒന്നിച്ചു പറഞ്ഞു -"പിങ്ക് നിറമായിരുന്നു"
അന്നേരം, ഹോജ തൻ്റെ കുപ്പായത്തിലേക്കു നോക്കി ആശ്വസിച്ചു - "ഹാവൂ! ഇതു വേറെ നിറമായതു ഭാഗ്യമായി! ഞാൻ രക്ഷപ്പെട്ടു!"
Written by Binoy Thomas, Malayalam eBooks-1011-ഹോജ മുല്ല കഥകൾ 9, PDF-https://drive.google.com/file/d/1Iq_sOtLeyRhT-PU751khqCQ6lVmTK5OM/view?usp=drivesdk
Comments