Posts

Showing posts from December, 2024

(1026) കുട്ടികളിലെ ബുദ്ധിമാന്ദ്യം ഒഴിവാക്കാം!

  പലതരം കാരണങ്ങളാൽ ഈ ലോകത്തെ ശരിയായ ബുദ്ധിശക്തിയോടെ നോക്കിക്കാണാൻ പറ്റാത്ത കുട്ടികളുടെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതാണ്. പെറ്റമ്മയുടെ ഉദരത്തിൽ നിന്നും പിറന്നു വീഴുമ്പോൾ മുതൽ മരണം വരെ അവർ അനുഭവിക്കേണ്ടത് നരകയാതനകളാവാം. എന്നാൽ, മാതാപിതാക്കൾ ശരിയായ രീതിയിൽ ബുദ്ധിപരമായി പ്രവർത്തിച്ചാൽ കുറച്ചെങ്കിലും ഇതൊക്കെ ഒഴിവാക്കാൻ പറ്റിയേക്കും. 1. 35 വയസ്സ് പിന്നിട്ട സ്ത്രീകൾ കുഞ്ഞിനു ജന്മം കൊടുക്കുമ്പോൾ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഡൗൺ സിൻഡ്രോം എന്ന രോഗ സാധ്യതയുണ്ട്. 2. ഒരു വീട്ടിൽ ബുദ്ധിമാന്ദ്യമുള്ള ഒരു കുഞ്ഞ് ജനിച്ചാൽ പിന്നീടും അത്തരം കുഞ്ഞുങ്ങൾ ഉണ്ടാവാം. പരീക്ഷിക്കാൻ പോകരുത്. അത് മുൻകൂട്ടി അറിയാനുള്ള ജനിതക പരിശോധന USA, UK പോലുള്ള രാജ്യങ്ങളിൽ സാധാരണമായി. പക്ഷേ, ചെലവേറിയതാണ്. 3. ഗർഭിണി ആകുന്നതിനു മുൻപ്, ആ അമ്മയുടെ വിറ്റമിൻ D, കാൽസ്യം, ഇരുമ്പ്, തൈറോയ്ഡ് ഹോർമോണുകൾ തുടങ്ങിയ പരിശോധിക്കണം. അതൊക്കെ കുറവെങ്കിൽ രോഗാവസ്ഥ നിയന്ത്രണത്തിലായി കഴിഞ്ഞ് മാത്രമേ ഗർഭിണിയാകാവൂ. ഉദാഹരണത്തിന്, ഗർഭിണിയായ അമ്മയുടെ തൈറോയ്ഡ് ഹോർമോണുകൾ ആയിരിക്കും ആദ്യത്തെ മൂന്നു മാസം കുഞ്ഞ് ഉപയോഗിക്കുന്നത്. അതായത് അമ്മ...

(1025) രാജാവിൻ്റെ വില!

  തുർക്കിയിലെ അക്സെഹിർ പട്ടണത്തിൽ ഹോജ മുല്ല ജീവിച്ചിരുന്ന കാലം. അവിടത്തെ സുൽത്താനായിരുന്ന തിമൂർ ഒരിക്കൽ കൊട്ടാര സദസ്സ് വിളിച്ചു ചേർത്തു. ഹോജ മുല്ലയെയും അപ്പോൾ ക്ഷണിച്ചിരുന്നു. ഹോജയെ തോൽപ്പിച്ച് സ്വയം വലിയ ആളെന്ന് വരുത്തിത്തീർക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. എല്ലാവരും അവിടെ സന്നിഹിതരായി. പലതരം ചർച്ചകളും വാഗ്വാദങ്ങളും നിർദ്ദേശങ്ങളും അവിടെ ഉയർന്നു വന്നു. പക്ഷേ അവിടെയെല്ലാം സുൽത്താൻ്റെ തീരുമാനം തന്നെയായിരുന്നു അവസാന വാക്ക്. ഇതിനിടയിൽ ഹോജയെ പരീക്ഷിക്കാനായി സുൽത്താൻ ഒരു ചോദ്യം ചോദിച്ചു - ഹോജാ, താങ്കളുടെ നിഗമനത്തിൽ എനിക്ക് എത്ര സ്വർണ്ണ നാണയങ്ങളുടെ മൂല്യമുണ്ട്?" ഒട്ടും മടിക്കാതെ ഹോജ ഉത്തരം നൽകി - ''ഇരുപത് സ്വർണ്ണനാണയം!" ഈ അപ്രതീക്ഷിത മറുപടി കേട്ട് സുൽത്താൻ ഞെട്ടി! ഉടൻ, അദ്ദേഹം മറുവാദം ഉന്നയിച്ചു - "ഹോജാ എന്തു മണ്ടത്തരമാണ് പറയുന്നത്? എൻ്റെ കുപ്പായത്തിനു മാത്രം 20 സ്വർണ്ണ നാണയം വരുമല്ലോ?" ഹോജ തുടർന്നു - " പ്രഭോ, ഞാൻ കുപ്പായത്തിൻ്റെ വില ഇതിൽ ഉൾപ്പെടുത്തിയിരുന്നു!" സുൽത്താൻ സദസ്സിൽ നാണംകെട്ടു. ഹോജ വീണ്ടും വിജയിക്കുകയും ചെയ്തു. Written by Binoy Thomas, M...

(1024) ഹോജ കടം ചോദിച്ചപ്പോൾ?

  ഹോജ മുല്ല വല്ലാതെ ദാരിദ്ര്യം അനുഭവിക്കുന്ന സമയമായിരുന്നു അത്. പരിചയമുള്ളവരോട് എല്ലാം കടം ഇതിനോടകം മേടിച്ചിരുന്നു. അതിനാൽ, ഒരുപാട് ആളുകൾ വരുന്ന ചന്തയിലേക്ക് അയാൾ നടന്നു. വ്യാപാരിയായ ഒരു അപരിചിതനോട് ഹോജ ചോദിച്ചു- "എനിക്ക് 50 നാണയം കടമായി തരാമോ?" അയാൾ ഹോജയെ തുറിച്ചു നോക്കി. പക്ഷേ, അപ്പോഴും ഹോജ യാതൊരു കുലുക്കവുമില്ലാതെ നിന്നു. അന്നേരം, വ്യാപാരി ചോദിച്ചു - "എനിക്ക് നിന്നെ അറിയില്ല. യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് കടം ചോദിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?" ഹോജ പുഞ്ചിരിയോടെ പറഞ്ഞു -"മുൻപരിചയമുള്ളവർ ആരും എനിക്ക് ഇനി കടം തരില്ല. കാരണം, ആർക്കും ഞാൻ തിരിച്ചു കൊടുത്തിട്ടില്ല. അതു കൊണ്ടാണ് ഇനി മുൻപരിചയം ഇല്ലാത്തവരോട് ചോദിക്കാം എന്നു വച്ചത്!" Written by Binoy Thomas, Malayalam eBooks- 1024- Hoja story series -22, PDF- https://drive.google.com/file/d/152hRaW2qN-6-eevsiy3EaWq2et5wxe3i/view?usp=drivesdk

(1023) കള്ളന്മാരെ ഓടിച്ച ഹോജ!

  ഹോജ മുല്ല പല അവസരങ്ങളിലും പേടിച്ച് ഓടിയിട്ടുണ്ടെന്ന് നാട്ടുകാർക്കു വിവരം കിട്ടി. ഒരിക്കൽ, അവർ ഹോജയെ കളിയാക്കി ചുറ്റിനും കൂടി. "ഹോജ നിൻ്റെ വീട്ടിൽ കള്ളൻ കയറിയപ്പോൾ നീ കട്ടിലിൻ്റെ അടിയിൽ ഒളിച്ചിരുന്നു എന്നത് നേരു തന്നെയോ?" ഹോജ ഒട്ടും ചമ്മലില്ലാതെ പറഞ്ഞു - "ഹേയ്! അതു ശരിയല്ല. ഒരു തവണ നാലു കള്ളന്മാരെ ഒരുമിച്ച് ഞാൻ ഓടിച്ചതാണ്. പിന്നെയാണോ ഒരു കള്ളൻ?" അവരെല്ലാം കൂടി വീണ്ടും ഹോജയെ പരിഹസിച്ചു - "നീ വെറുതെ പൊങ്ങച്ചം പറയാതെ വായടയ്ക്ക്. നാലു കള്ളന്മാരെ എങ്ങനെ ഓടിച്ചെന്നാണ് നീ പറയുന്നത്?"  ഹോജ നിസ്സാര ഭാവത്തിൽ തുടർന്നു- "ഒരിക്കൽ ഒരു തുണിസഞ്ചിയുമായി ഞാൻ വിജനമായ വഴിയിലൂടെ നടന്നു വന്നപ്പോൾ നാലു കള്ളന്മാർ എന്നെ വളഞ്ഞു. തുണിസഞ്ചിയിൽ വിലപിടിപ്പുള്ളത് ഉണ്ടെന്ന് വിചാരിച്ചു. ഞാൻ മിന്നൽ പോലെ ഓടി. അവർ നാലു പേരും എൻ്റെ പിറകേ ഓടി!" Malayalam eBooks- 1023- Hoja stories - 21, PDF - https://drive.google.com/file/d/1EspPFFsB52GCdXcYL_5iZxlOsLXgcuH0/view?usp=drivesdk

(1022) ഹോജയുടെ കുപ്പായം!

  ഒരിക്കൽ, ഹോജയും സുഹൃത്തും കൂടി ദൂരെ ഒരിടത്തേക്ക് നടന്നു പോകുകയായിരുന്നു. അന്നേരം, പ്രഭാതമായിരുന്നതിനാൽ നല്ല തണുപ്പുണ്ടായിരുന്നു. അതിനാൽ സുഹൃത്ത്, ഹോജയുടെ മേൽക്കുപ്പായം വാങ്ങി ധരിച്ചു. കുറെ ദൂരം കഴിഞ്ഞപ്പോൾ മറ്റൊരു ചങ്ങാതി എതിരെ വന്നപ്പോൾ ഹോജ പറഞ്ഞു -"ഞങ്ങൾ അക്സെഹിർ പട്ടണത്തിലേക്ക് പോകുകയാണ്. പക്ഷേ, ഇയാളുടെ ഭംഗിയുള്ള മേൽക്കുപ്പായം എൻ്റെയാണ്" വഴിപോക്കൻ പോയപ്പോൾ ചങ്ങാതി ദേഷ്യപ്പെട്ടു - "ഹോജയുടെ കുപ്പായമെന്ന് പറഞ്ഞ് എന്നെ താങ്കൾ നാണം കെടുത്തിയല്ലോ" കുറെ കഴിഞ്ഞ് മറ്റാരു ചങ്ങാതി അതുവഴി വന്നപ്പോൾ ഹോജ വീണ്ടും പരിചയപ്പെടുത്തി - "ഇതെൻ്റെ അയൽവാസിയാണ്. ഇവൻ ഇട്ടിരിക്കുന്നത് എൻ്റെ കുപ്പായമല്ല" അന്നേരം, സുഹൃത്ത് വീണ്ടും ദേഷ്യപ്പെട്ടു - "ഹോജാ, താൻ പറയുന്നതു കേട്ടാൽ കുപ്പായം എൻ്റെയല്ല എന്ന് എല്ലാവർക്കും മനസ്സിലാകും" മൂന്നാമത്തെ ചങ്ങാതിയെ കണ്ടപ്പോൾ ഹോജ പരിചയപ്പെടുത്തി - "ഈ ചങ്ങാതി എൻ്റെ അയൽക്കാരനാണ്. ഇവൻ്റെ കുപ്പായം, എൻ്റെ... അല്ല...ഓ. അവൻ ഒന്നും പറയരുത് എന്നു പറഞ്ഞിട്ടുണ്ട്" ഉടൻ, ചങ്ങാതി ആ കുപ്പായം ഊരി വലിച്ചെറിഞ്ഞു തിരികെ നടന്നു! Written by Binoy Tho...

(1021) ഹോജയുടെ പലിശ!

  ഹോജയുടെ കയ്യിൽ ഒരു നാണയം പോലും ഇല്ലാത്ത കഷ്ടകാലമായിരുന്നു അത്. അയാൾ അള്ളാഹുവിനോടു പ്രാർഥിച്ചു. ഒടുവിൽ ചോദിച്ചത് ഇങ്ങനെയായിരുന്നു - "എനിക്ക് നൂറ് നാണയം വളരെ അത്യാവശ്യമായി വേണം. വെറുതെ വേണ്ട, കടമായി തന്നാൽ മതി. ഞാൻ പലിശ സഹിതം തിരികെ തന്നോളാം" ഉടൻ, വാതിലിൽ ഒരു മുട്ടു കേട്ടു. ഹോജ വാതിൽ തുറന്നു. അത് പള്ളിയിലെ മുസലിയാർ ആയിരുന്നു. പള്ളിയുടെ പുനർ നിർമ്മാണത്തിന് ആവശ്യമായ പണം പിരിക്കാൻ വീടുതോറും കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. "ഹോജാ, താങ്കൾ 10 നാണയം പള്ളി പണിയാനുള്ള പിരിവായി തരണം" ഹോജ അന്ധാളിച്ചു - "അള്ളാഹു എന്താണ് ഇങ്ങനെ എന്നോടു പെരുമാറുന്നത്? പണം കൈമാറുന്നതിനു മുൻപ് പലിശ വാങ്ങാൻ ആളിനെ വിട്ടല്ലോ? ഇതെന്തു ന്യായം? ഇല്ലാത്ത പണത്തിന് വല്ലാത്ത പലിശ!" Written by Binoy Thomas, Malayalam eBooks- 1021- Hoja Stories - 19, PDF- https://drive.google.com/file/d/1pcuS8s7V1cQCK2a-u0mkR2sg9wE7rYfp/view?usp=drivesdk

(1020) ഹോജയുടെ ആഗ്രഹം!

  തുർക്കിയിലെ രാജാവ് ഹോജയുമായി സൗഹൃദത്തിലായി. ഹോജയുടെ പലതരം വേറിട്ട തലത്തിലുള്ള ചിന്തകളും മണ്ടത്തരങ്ങളും തർക്കുത്തരങ്ങളുമെല്ലാം രാജാവിനെ രസിപ്പിച്ചിരുന്നു. ഒരു ദിവസം രാജാവ് ചില തത്വചിന്തകൾ ഹോജയുമായി പങ്കുവയ്ക്കുകയായിരുന്നു. രാജാവ് പറഞ്ഞു -"ഏതൊരാൾക്കും സ്ഥിരമായ പരിശ്രമത്തിലൂടെ അയാളുടെ ആഗ്രഹം സാധിക്കാവുന്നതാണ്. പക്ഷേ, ആ വിജയത്തിനുള്ള ആഗ്രഹം അത്രമേൽ ശക്തമായിരിക്കണം" ഹോജ അതെല്ലാം മൂളിക്കേട്ടു. തുടർന്ന്, രാജാവ് ഹോജയോടു ചോദിച്ചു - "ഹോജ എന്താണ് നിങ്ങളുടെ ആഗ്രഹം?" ഹോജ പറഞ്ഞു -"ഈ രാജ്യത്തെ രാജാവ് ആകാനാണ് എൻ്റെ ആഗ്രഹം" ഉടൻ, രാജാവ് പൊട്ടിച്ചിരിച്ചു - "എന്താണ് ഹോജാ, രാജാവ് ആകണമെന്നോ? തനിക്കെന്താ ഭ്രാന്തുണ്ടോ?" ഹോജ യാതൊരു കൂസലുമില്ലാതെ പറഞ്ഞു -"ഭ്രാന്തുള്ളവർക്കു മാത്രമേ രാജാവാകാൻ പറ്റൂ എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്" രാജാവ് ലജ്ജിച്ച് തലതാഴ്ത്തി. അന്നത്തെ സംസാരം അവിടെ തീർന്നു! Written by Binoy Thomas. Malayalam eBooks- 1020- Hoja Stories - 18, PDF- https://drive.google.com/file/d/1Rcq_gtDCgRq4mKtCdSeCso577GrfMPxQ/view?usp=drivesdk

(1019) ഹോജയും രാജാവും

  ഒരിക്കൽ, തുർക്കിയിലെ രാജാവിന് ഒരാഗ്രഹം തോന്നി. ഹോജയെ കാണാൻ ആളെ അയച്ചു. ഹോജയെ കാണുമ്പോൾ അയാളെ കുഴയ്ക്കുന്ന എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനായി രാജാവ് പലതും മനസ്സിൽ കുറിച്ചു വച്ചു. ഹോജ കൊട്ടാരത്തിലെത്തി. അന്നേരം, രാജാവ് ഹോജയോടു ചോദിച്ചു -"ഹോജാ, നമ്മുടെ മുന്നിൽ ഇപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടുവെന്ന് കരുതുക. എന്നിട്ട് ദൈവത്തിൻ്റെ ഇടതു കയ്യിൽ നിറയെ സമ്പത്തും വലതു കയ്യിൽ നിറയെ നന്മയും നമുക്കു നേരെ നീട്ടുന്നു എന്നു വിചാരിക്കണം. അങ്ങനെയെങ്കിൽ അതിൽ ഏതായിരിക്കും താങ്കൾ സ്വീകരിക്കുക?" ഉടൻ, ഹോജ മറുപടി പറഞ്ഞു -"എനിക്ക് ഒരു സംശയവുമില്ല. ഞാൻ ഇടതു കയ്യിലെ സമ്പത്തു വാങ്ങും" രാജാവ് അമ്പരന്നു! അദ്ദേഹം പറഞ്ഞു -" ഹോജാ, താൻ ഇത്രയും വലിയ അത്യാഗ്രഹിയെന്ന് ഞാൻ ഇതു വരെയും അറിഞ്ഞിരുന്നില്ല. ഈ കാര്യത്തിൽ ഞാൻ ആയിരുന്നെങ്കിൽ നന്മയുടെ കൈ സ്വീകരിക്കുമായിരുന്നു!" ഹോജയുടെ പ്രതികരണം ഇങ്ങനെയായിരുന്നു - "എനിക്ക് നന്മ ഏറെയുണ്ട്. എന്നാൽ സമ്പത്ത് ഒട്ടുമില്ല. അതിനാൽ ഞാൻ ആവശ്യമുള്ളത് എടുത്തു. രാജാവിന് സമ്പത്ത് ഏറെയുണ്ട്. നന്മ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് അതെടുത്തു. അതു തികച്ചും ന്യായമായ കാര്യമ...

(1018) പുഴ കടന്ന ഹോജ!

  ഒരിക്കൽ ഹോജ പുഴയോരത്ത് ഇരിക്കുകയായിരുന്നു. അന്നേരം, നാല് അന്ധന്മാർ പുഴക്കരയിലെത്തിയത് പുഴയുടെ അക്കരെ കടക്കാനായിരുന്നു. നാലു പേരും കൈകൾ കോർത്തു പിടിച്ചുണ്ടായിരുന്നു. എങ്കിലും പുഴയിൽ എത്ര ആഴമുണ്ടെന്ന് അവർക്കറിയില്ല. അവർ പേടിച്ചു നിൽക്കുന്നതു കണ്ട് ഹോജ ചോദിച്ചു - "നിങ്ങളെ ഓരോ ആളിനെയും പുഴയുടെ അക്കരയിലേക്ക് ഞാൻ എത്തിക്കാം. പക്ഷേ, ഓരോ ആളും രണ്ട് വെള്ളിനാണയങ്ങൾ എനിക്കു കൂലിയായി തരണം" അവർ നാൽവരും അതു സമ്മതിച്ചു. അനന്തരം, ഓരോ ആളിനെയും കൈപിടിച്ച് വെള്ളത്തിലൂടെ നടത്തി അക്കരെ എത്തിച്ചു. എന്നാൽ നാലാമൻ അക്കരെ എത്താറായപ്പോൾ കാൽ തെന്നി ഹോജയുടെ പിടിവിട്ട് വെള്ളത്തിൽ ഒഴുകിപ്പോയി. അന്നേരം, മറ്റുള്ള അന്ധന്മാർ ചോദിച്ചു - "എന്താണ് ഒരു ശബ്ദം കേട്ടത്?" ഹോജ പറഞ്ഞു -"എൻ്റെ രണ്ടു നാണയങ്ങൾ വെള്ളത്തിൽ പോയ ശബ്ദമാണു നിങ്ങൾ കേട്ടത്. സാരമില്ല എനിക്ക് 6 നാണയം കിട്ടിയല്ലോ!" Written by Binoy Thomas, Malayalam eBooks-1018- Hoja stories - 16, PDF- https://drive.google.com/file/d/11NvTMQwT3hMJ7QiVYZYS714RK7jFRqGT/view?usp=drivesdk

(1017) ഹോജയുടെ പശു!

  ഹോജ മുല്ല തൻ്റെ വീടിൻ്റെ മട്ടുപ്പാവിലൂടെ ഉലാത്തുന്ന സമയം. അന്നേരം, ഒരാൾ ഓടിക്കിതച്ച് വീടിനു താഴെയെത്തി. അയൽവാസിയായിരുന്നു അത്. അയാൾ വിളിച്ചു കൂവി - "ഹോജാ, പെട്ടെന്ന് താഴെയിറങ്ങി വരൂ. എനിക്ക് നിങ്ങളോട് ഒരു അത്യാവശ്യകാര്യം പറയാനുണ്ട്" ഹോജ ധൃതിയിൽ കോവണിപ്പടികൾ ഇറങ്ങി അവൻ്റെ മുന്നിലെത്തി. അന്നേരം അയാൾ ചോദിച്ചു - "തൻ്റെ പശു എൻ്റെ തോട്ടത്തിലെ കൃഷി നശിപ്പിച്ചു. അതിൻ്റെ നഷ്ടപരിഹാരം എനിക്കു കിട്ടണം" ഹോജ പറഞ്ഞു -"എന്താണ് പശുവിൻ്റെ നിറം?" അയാൾ വെള്ളയും കറുപ്പും നിറമാണെന്ന് പറഞ്ഞു. അപ്പോൾ ഹോജ മറ്റൊരു നിർദ്ദേശം വച്ചു - "വരൂ. മുകളിലത്തെ മട്ടുപ്പാവിലേക്ക് നമുക്കു പോകാം. എന്നിട്ട് ഞാൻ ബാക്കി പറയാം" രണ്ടു പേരും കൂടി മട്ടുപ്പാവിലെത്തി. പശുവിൻ്റെ കാര്യത്തിനു മറുപടിയായി ഹോജ പറഞ്ഞു -"അത് എൻ്റെ പശുവല്ല" അന്നേരം, അപരിചിതൻ ദേഷ്യപ്പെട്ടു -" ഈ കാര്യം പറയാൻ വേണ്ടിയാണോ താൻ ഇവിടെ വരെ എന്നെ കയറ്റിയത്?" പെട്ടെന്ന് യാതൊരു കൂസലും കൂടാതെ ഹോജ തുടർന്നു - "യാതൊരു ആവശ്യവുമില്ലാതെ തൻ്റെ പശുവിൻ്റെ കാര്യം പറയാൻ എന്നെ താഴേക്ക് വരുത്തിയതിനു പകരമായി താനും മുകളിലേ...

(1016) ഹോജയും കള്ളനും!

  ഹോജയുടെ വീട്ടിൽ ദാരിദ്ര്യമുണ്ടായിരുന്ന കാലം. അയാളുടെ കയ്യിൽ പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ ഇല്ലാത്ത അവസ്ഥയായതിനാൽ മിക്കവാറും രാത്രികളിൽ ഉറക്കം വരാറില്ല. അഥവാ ഉറങ്ങിയാലും ചെറിയ മയക്കം മാത്രം. കാരണം, കുടുംബത്തിൻ്റെ പട്ടിണി ഒഴിവാക്കുന്ന കാര്യം അയാൾക്ക് അത്രയും പ്രാധാന്യമുള്ളതായിരുന്നു. ഒരു ദിവസം രാത്രിയിൽ ഹോജ കണ്ണു തുറന്ന് ഓരോന്ന് ആലോചിച്ചുകൊണ്ട് കിടക്കുമ്പോൾ ആ വീടിൻ്റെ ദുർബലമായ കതകു പൊളിച്ച് കള്ളൻ അകത്തു കടന്നു. പക്ഷേ, ഹോജ അതൊന്നും കാര്യമാക്കാതെ കണ്ണു തുറന്ന് കിടന്നു. കള്ളൻ്റെ വാരിവലിച്ചുള്ള നോട്ടവും വെപ്രാളവും കണ്ടിട്ട് ഹോജ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഉടൻ, കള്ളൻ അമ്പരന്ന് ചോദിച്ചു - "സാധാരണയായി ഞാൻ രാത്രി കയറിയിട്ടുള്ള വീടുകളിലെ ആളുകൾ പേടിച്ച് കരയുകയാണ് ചെയ്യാറുള്ളത്. നീ എന്തിനാണ് ചിരിക്കുന്നത്?" ഹോജ ചിരി നിർത്താതെ പറഞ്ഞു -"ഞാൻ പകൽ സമയം മുഴുവനും നോക്കിയിട്ടും ഇവിടെങ്ങും ഒരു നാണയം പോലും കിട്ടിയില്ല. പിന്നെ നിനക്ക് ഈ രാത്രിയിൽ എങ്ങനെ കിട്ടാനാണ്?" ഉടൻ, പുറത്തേക്കു നടക്കുന്ന സമയത്ത് കള്ളൻ പിറുപിറുത്തു - "ഇവൻ ഒരു ദരിദ്രവാസിയാണ്. എൻ്റെ സമയം വെറുതെ കളഞ്ഞു!" Ma...