(1017) ഹോജയുടെ പശു!

 ഹോജ മുല്ല തൻ്റെ വീടിൻ്റെ മട്ടുപ്പാവിലൂടെ ഉലാത്തുന്ന സമയം. അന്നേരം, ഒരാൾ ഓടിക്കിതച്ച് വീടിനു താഴെയെത്തി. അയൽവാസിയായിരുന്നു അത്. അയാൾ വിളിച്ചു കൂവി - "ഹോജാ, പെട്ടെന്ന് താഴെയിറങ്ങി വരൂ. എനിക്ക് നിങ്ങളോട് ഒരു അത്യാവശ്യകാര്യം പറയാനുണ്ട്"

ഹോജ ധൃതിയിൽ കോവണിപ്പടികൾ ഇറങ്ങി അവൻ്റെ മുന്നിലെത്തി. അന്നേരം അയാൾ ചോദിച്ചു - "തൻ്റെ പശു എൻ്റെ തോട്ടത്തിലെ കൃഷി നശിപ്പിച്ചു. അതിൻ്റെ നഷ്ടപരിഹാരം എനിക്കു കിട്ടണം"

ഹോജ പറഞ്ഞു -"എന്താണ് പശുവിൻ്റെ നിറം?"

അയാൾ വെള്ളയും കറുപ്പും നിറമാണെന്ന് പറഞ്ഞു. അപ്പോൾ ഹോജ മറ്റൊരു നിർദ്ദേശം വച്ചു - "വരൂ. മുകളിലത്തെ മട്ടുപ്പാവിലേക്ക് നമുക്കു പോകാം. എന്നിട്ട് ഞാൻ ബാക്കി പറയാം"

രണ്ടു പേരും കൂടി മട്ടുപ്പാവിലെത്തി. പശുവിൻ്റെ കാര്യത്തിനു മറുപടിയായി ഹോജ പറഞ്ഞു -"അത് എൻ്റെ പശുവല്ല"

അന്നേരം, അപരിചിതൻ ദേഷ്യപ്പെട്ടു -" ഈ കാര്യം പറയാൻ വേണ്ടിയാണോ താൻ ഇവിടെ വരെ എന്നെ കയറ്റിയത്?"

പെട്ടെന്ന് യാതൊരു കൂസലും കൂടാതെ ഹോജ തുടർന്നു - "യാതൊരു ആവശ്യവുമില്ലാതെ തൻ്റെ പശുവിൻ്റെ കാര്യം പറയാൻ എന്നെ താഴേക്ക് വരുത്തിയതിനു പകരമായി താനും മുകളിലേക്ക് വരണം!"

Written by Binoy Thomas, Malayalam eBooks - 1017- Hoja Series - 15, PDF -https://drive.google.com/file/d/1iClsz9ACNGhmlOWLwgn90Y79zHR6xL8T/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍