(1018) പുഴ കടന്ന ഹോജ!
ഒരിക്കൽ ഹോജ പുഴയോരത്ത് ഇരിക്കുകയായിരുന്നു. അന്നേരം, നാല് അന്ധന്മാർ പുഴക്കരയിലെത്തിയത് പുഴയുടെ അക്കരെ കടക്കാനായിരുന്നു. നാലു പേരും കൈകൾ കോർത്തു പിടിച്ചുണ്ടായിരുന്നു. എങ്കിലും പുഴയിൽ എത്ര ആഴമുണ്ടെന്ന് അവർക്കറിയില്ല.
അവർ പേടിച്ചു നിൽക്കുന്നതു കണ്ട് ഹോജ ചോദിച്ചു - "നിങ്ങളെ ഓരോ ആളിനെയും പുഴയുടെ അക്കരയിലേക്ക് ഞാൻ എത്തിക്കാം. പക്ഷേ, ഓരോ ആളും രണ്ട് വെള്ളിനാണയങ്ങൾ എനിക്കു കൂലിയായി തരണം"
അവർ നാൽവരും അതു സമ്മതിച്ചു. അനന്തരം, ഓരോ ആളിനെയും കൈപിടിച്ച് വെള്ളത്തിലൂടെ നടത്തി അക്കരെ എത്തിച്ചു.
എന്നാൽ നാലാമൻ അക്കരെ എത്താറായപ്പോൾ കാൽ തെന്നി ഹോജയുടെ പിടിവിട്ട് വെള്ളത്തിൽ ഒഴുകിപ്പോയി.
അന്നേരം, മറ്റുള്ള അന്ധന്മാർ ചോദിച്ചു - "എന്താണ് ഒരു ശബ്ദം കേട്ടത്?"
ഹോജ പറഞ്ഞു -"എൻ്റെ രണ്ടു നാണയങ്ങൾ വെള്ളത്തിൽ പോയ ശബ്ദമാണു നിങ്ങൾ കേട്ടത്. സാരമില്ല എനിക്ക് 6 നാണയം കിട്ടിയല്ലോ!"
Written by Binoy Thomas, Malayalam eBooks-1018- Hoja stories - 16, PDF-https://drive.google.com/file/d/11NvTMQwT3hMJ7QiVYZYS714RK7jFRqGT/view?usp=drivesdk
Comments