(1020) ഹോജയുടെ ആഗ്രഹം!

 തുർക്കിയിലെ രാജാവ് ഹോജയുമായി സൗഹൃദത്തിലായി. ഹോജയുടെ പലതരം വേറിട്ട തലത്തിലുള്ള ചിന്തകളും മണ്ടത്തരങ്ങളും തർക്കുത്തരങ്ങളുമെല്ലാം രാജാവിനെ രസിപ്പിച്ചിരുന്നു.

ഒരു ദിവസം രാജാവ് ചില തത്വചിന്തകൾ ഹോജയുമായി പങ്കുവയ്ക്കുകയായിരുന്നു. രാജാവ് പറഞ്ഞു -"ഏതൊരാൾക്കും സ്ഥിരമായ പരിശ്രമത്തിലൂടെ അയാളുടെ ആഗ്രഹം സാധിക്കാവുന്നതാണ്. പക്ഷേ, ആ വിജയത്തിനുള്ള ആഗ്രഹം അത്രമേൽ ശക്തമായിരിക്കണം"

ഹോജ അതെല്ലാം മൂളിക്കേട്ടു. തുടർന്ന്, രാജാവ് ഹോജയോടു ചോദിച്ചു - "ഹോജ എന്താണ് നിങ്ങളുടെ ആഗ്രഹം?"

ഹോജ പറഞ്ഞു -"ഈ രാജ്യത്തെ രാജാവ് ആകാനാണ് എൻ്റെ ആഗ്രഹം"

ഉടൻ, രാജാവ് പൊട്ടിച്ചിരിച്ചു - "എന്താണ് ഹോജാ, രാജാവ് ആകണമെന്നോ? തനിക്കെന്താ ഭ്രാന്തുണ്ടോ?"

ഹോജ യാതൊരു കൂസലുമില്ലാതെ പറഞ്ഞു -"ഭ്രാന്തുള്ളവർക്കു മാത്രമേ രാജാവാകാൻ പറ്റൂ എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്"

രാജാവ് ലജ്ജിച്ച് തലതാഴ്ത്തി. അന്നത്തെ സംസാരം അവിടെ തീർന്നു!

Written by Binoy Thomas. Malayalam eBooks- 1020- Hoja Stories - 18, PDF-https://drive.google.com/file/d/1Rcq_gtDCgRq4mKtCdSeCso577GrfMPxQ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍