(1021) ഹോജയുടെ പലിശ!
ഹോജയുടെ കയ്യിൽ ഒരു നാണയം പോലും ഇല്ലാത്ത കഷ്ടകാലമായിരുന്നു അത്. അയാൾ അള്ളാഹുവിനോടു പ്രാർഥിച്ചു. ഒടുവിൽ ചോദിച്ചത് ഇങ്ങനെയായിരുന്നു - "എനിക്ക് നൂറ് നാണയം വളരെ അത്യാവശ്യമായി വേണം. വെറുതെ വേണ്ട, കടമായി തന്നാൽ മതി. ഞാൻ പലിശ സഹിതം തിരികെ തന്നോളാം"
ഉടൻ, വാതിലിൽ ഒരു മുട്ടു കേട്ടു. ഹോജ വാതിൽ തുറന്നു. അത് പള്ളിയിലെ മുസലിയാർ ആയിരുന്നു. പള്ളിയുടെ പുനർ നിർമ്മാണത്തിന് ആവശ്യമായ പണം പിരിക്കാൻ വീടുതോറും കയറിയിറങ്ങുകയായിരുന്നു അദ്ദേഹം.
"ഹോജാ, താങ്കൾ 10 നാണയം പള്ളി പണിയാനുള്ള പിരിവായി തരണം"
ഹോജ അന്ധാളിച്ചു - "അള്ളാഹു എന്താണ് ഇങ്ങനെ എന്നോടു പെരുമാറുന്നത്? പണം കൈമാറുന്നതിനു മുൻപ് പലിശ വാങ്ങാൻ ആളിനെ വിട്ടല്ലോ? ഇതെന്തു ന്യായം? ഇല്ലാത്ത പണത്തിന് വല്ലാത്ത പലിശ!"
Written by Binoy Thomas, Malayalam eBooks- 1021- Hoja Stories - 19, PDF-https://drive.google.com/file/d/1pcuS8s7V1cQCK2a-u0mkR2sg9wE7rYfp/view?usp=drivesdk
Comments