(1022) ഹോജയുടെ കുപ്പായം!
ഒരിക്കൽ, ഹോജയും സുഹൃത്തും കൂടി ദൂരെ ഒരിടത്തേക്ക് നടന്നു പോകുകയായിരുന്നു. അന്നേരം, പ്രഭാതമായിരുന്നതിനാൽ നല്ല തണുപ്പുണ്ടായിരുന്നു. അതിനാൽ സുഹൃത്ത്, ഹോജയുടെ മേൽക്കുപ്പായം വാങ്ങി ധരിച്ചു.
കുറെ ദൂരം കഴിഞ്ഞപ്പോൾ മറ്റൊരു ചങ്ങാതി എതിരെ വന്നപ്പോൾ ഹോജ പറഞ്ഞു -"ഞങ്ങൾ അക്സെഹിർ പട്ടണത്തിലേക്ക് പോകുകയാണ്. പക്ഷേ, ഇയാളുടെ ഭംഗിയുള്ള മേൽക്കുപ്പായം എൻ്റെയാണ്"
വഴിപോക്കൻ പോയപ്പോൾ ചങ്ങാതി ദേഷ്യപ്പെട്ടു - "ഹോജയുടെ കുപ്പായമെന്ന് പറഞ്ഞ് എന്നെ താങ്കൾ നാണം കെടുത്തിയല്ലോ"
കുറെ കഴിഞ്ഞ് മറ്റാരു ചങ്ങാതി അതുവഴി വന്നപ്പോൾ ഹോജ വീണ്ടും പരിചയപ്പെടുത്തി - "ഇതെൻ്റെ അയൽവാസിയാണ്. ഇവൻ ഇട്ടിരിക്കുന്നത് എൻ്റെ കുപ്പായമല്ല"
അന്നേരം, സുഹൃത്ത് വീണ്ടും ദേഷ്യപ്പെട്ടു - "ഹോജാ, താൻ പറയുന്നതു കേട്ടാൽ കുപ്പായം എൻ്റെയല്ല എന്ന് എല്ലാവർക്കും മനസ്സിലാകും"
മൂന്നാമത്തെ ചങ്ങാതിയെ കണ്ടപ്പോൾ ഹോജ പരിചയപ്പെടുത്തി - "ഈ ചങ്ങാതി എൻ്റെ അയൽക്കാരനാണ്. ഇവൻ്റെ കുപ്പായം, എൻ്റെ... അല്ല...ഓ. അവൻ ഒന്നും പറയരുത് എന്നു പറഞ്ഞിട്ടുണ്ട്"
ഉടൻ, ചങ്ങാതി ആ കുപ്പായം ഊരി വലിച്ചെറിഞ്ഞു തിരികെ നടന്നു!
Written by Binoy Thomas, Malayalam eBooks- 1022- ഹോജ മുല്ല കഥകൾ - 20, PDF-https://drive.google.com/file/d/15KjMpn82_y6prCs8A7W_zF9Dh3TetxDk/view?usp=drivesdk
Comments