(1023) കള്ളന്മാരെ ഓടിച്ച ഹോജ!
ഹോജ മുല്ല പല അവസരങ്ങളിലും പേടിച്ച് ഓടിയിട്ടുണ്ടെന്ന് നാട്ടുകാർക്കു വിവരം കിട്ടി. ഒരിക്കൽ, അവർ ഹോജയെ കളിയാക്കി ചുറ്റിനും കൂടി.
"ഹോജ നിൻ്റെ വീട്ടിൽ കള്ളൻ കയറിയപ്പോൾ നീ കട്ടിലിൻ്റെ അടിയിൽ ഒളിച്ചിരുന്നു എന്നത് നേരു തന്നെയോ?"
ഹോജ ഒട്ടും ചമ്മലില്ലാതെ പറഞ്ഞു - "ഹേയ്! അതു ശരിയല്ല. ഒരു തവണ നാലു കള്ളന്മാരെ ഒരുമിച്ച് ഞാൻ ഓടിച്ചതാണ്. പിന്നെയാണോ ഒരു കള്ളൻ?"
അവരെല്ലാം കൂടി വീണ്ടും ഹോജയെ പരിഹസിച്ചു - "നീ വെറുതെ പൊങ്ങച്ചം പറയാതെ വായടയ്ക്ക്. നാലു കള്ളന്മാരെ എങ്ങനെ ഓടിച്ചെന്നാണ് നീ പറയുന്നത്?"
ഹോജ നിസ്സാര ഭാവത്തിൽ തുടർന്നു- "ഒരിക്കൽ ഒരു തുണിസഞ്ചിയുമായി ഞാൻ വിജനമായ വഴിയിലൂടെ നടന്നു വന്നപ്പോൾ നാലു കള്ളന്മാർ എന്നെ വളഞ്ഞു. തുണിസഞ്ചിയിൽ വിലപിടിപ്പുള്ളത് ഉണ്ടെന്ന് വിചാരിച്ചു. ഞാൻ മിന്നൽ പോലെ ഓടി. അവർ നാലു പേരും എൻ്റെ പിറകേ ഓടി!"
Malayalam eBooks- 1023- Hoja stories - 21, PDF -https://drive.google.com/file/d/1EspPFFsB52GCdXcYL_5iZxlOsLXgcuH0/view?usp=drivesdk
Comments