(1024) ഹോജ കടം ചോദിച്ചപ്പോൾ?

 ഹോജ മുല്ല വല്ലാതെ ദാരിദ്ര്യം അനുഭവിക്കുന്ന സമയമായിരുന്നു അത്. പരിചയമുള്ളവരോട് എല്ലാം കടം ഇതിനോടകം മേടിച്ചിരുന്നു.

അതിനാൽ, ഒരുപാട് ആളുകൾ വരുന്ന ചന്തയിലേക്ക് അയാൾ നടന്നു. വ്യാപാരിയായ ഒരു അപരിചിതനോട് ഹോജ ചോദിച്ചു- "എനിക്ക് 50 നാണയം കടമായി തരാമോ?"

അയാൾ ഹോജയെ തുറിച്ചു നോക്കി. പക്ഷേ, അപ്പോഴും ഹോജ യാതൊരു കുലുക്കവുമില്ലാതെ നിന്നു. അന്നേരം, വ്യാപാരി ചോദിച്ചു - "എനിക്ക് നിന്നെ അറിയില്ല. യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് കടം ചോദിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?"

ഹോജ പുഞ്ചിരിയോടെ പറഞ്ഞു -"മുൻപരിചയമുള്ളവർ ആരും എനിക്ക് ഇനി കടം തരില്ല. കാരണം, ആർക്കും ഞാൻ തിരിച്ചു കൊടുത്തിട്ടില്ല. അതു കൊണ്ടാണ് ഇനി മുൻപരിചയം ഇല്ലാത്തവരോട് ചോദിക്കാം എന്നു വച്ചത്!"

Written by Binoy Thomas, Malayalam eBooks- 1024- Hoja story series -22, PDF-https://drive.google.com/file/d/152hRaW2qN-6-eevsiy3EaWq2et5wxe3i/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍