(1025) രാജാവിൻ്റെ വില!
തുർക്കിയിലെ അക്സെഹിർ പട്ടണത്തിൽ ഹോജ മുല്ല ജീവിച്ചിരുന്ന കാലം. അവിടത്തെ സുൽത്താനായിരുന്ന തിമൂർ ഒരിക്കൽ കൊട്ടാര സദസ്സ് വിളിച്ചു ചേർത്തു.
ഹോജ മുല്ലയെയും അപ്പോൾ ക്ഷണിച്ചിരുന്നു. ഹോജയെ തോൽപ്പിച്ച് സ്വയം വലിയ ആളെന്ന് വരുത്തിത്തീർക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.
എല്ലാവരും അവിടെ സന്നിഹിതരായി. പലതരം ചർച്ചകളും വാഗ്വാദങ്ങളും നിർദ്ദേശങ്ങളും അവിടെ ഉയർന്നു വന്നു. പക്ഷേ അവിടെയെല്ലാം സുൽത്താൻ്റെ തീരുമാനം തന്നെയായിരുന്നു അവസാന വാക്ക്.
ഇതിനിടയിൽ ഹോജയെ പരീക്ഷിക്കാനായി സുൽത്താൻ ഒരു ചോദ്യം ചോദിച്ചു - ഹോജാ, താങ്കളുടെ നിഗമനത്തിൽ എനിക്ക് എത്ര സ്വർണ്ണ നാണയങ്ങളുടെ മൂല്യമുണ്ട്?"
ഒട്ടും മടിക്കാതെ ഹോജ ഉത്തരം നൽകി - ''ഇരുപത് സ്വർണ്ണനാണയം!"
ഈ അപ്രതീക്ഷിത മറുപടി കേട്ട് സുൽത്താൻ ഞെട്ടി! ഉടൻ, അദ്ദേഹം മറുവാദം ഉന്നയിച്ചു - "ഹോജാ എന്തു മണ്ടത്തരമാണ് പറയുന്നത്? എൻ്റെ കുപ്പായത്തിനു മാത്രം 20 സ്വർണ്ണ നാണയം വരുമല്ലോ?"
ഹോജ തുടർന്നു - " പ്രഭോ, ഞാൻ കുപ്പായത്തിൻ്റെ വില ഇതിൽ ഉൾപ്പെടുത്തിയിരുന്നു!"
സുൽത്താൻ സദസ്സിൽ നാണംകെട്ടു. ഹോജ വീണ്ടും വിജയിക്കുകയും ചെയ്തു.
Written by Binoy Thomas, Malayalam eBooks- 1025- ഹോജ കഥകൾ - 23, PDF-https://drive.google.com/file/d/1Apz0UuAHrFLIY_g8MskHPPsIGImb-af2/view?usp=drivesdk
Comments