(1026) കുട്ടികളിലെ ബുദ്ധിമാന്ദ്യം ഒഴിവാക്കാം!
പലതരം കാരണങ്ങളാൽ ഈ ലോകത്തെ ശരിയായ ബുദ്ധിശക്തിയോടെ നോക്കിക്കാണാൻ പറ്റാത്ത കുട്ടികളുടെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതാണ്. പെറ്റമ്മയുടെ ഉദരത്തിൽ നിന്നും പിറന്നു വീഴുമ്പോൾ മുതൽ മരണം വരെ അവർ അനുഭവിക്കേണ്ടത് നരകയാതനകളാവാം.
എന്നാൽ, മാതാപിതാക്കൾ ശരിയായ രീതിയിൽ ബുദ്ധിപരമായി പ്രവർത്തിച്ചാൽ കുറച്ചെങ്കിലും ഇതൊക്കെ ഒഴിവാക്കാൻ പറ്റിയേക്കും.
1. 35 വയസ്സ് പിന്നിട്ട സ്ത്രീകൾ കുഞ്ഞിനു ജന്മം കൊടുക്കുമ്പോൾ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഡൗൺ സിൻഡ്രോം എന്ന രോഗ സാധ്യതയുണ്ട്.
2. ഒരു വീട്ടിൽ ബുദ്ധിമാന്ദ്യമുള്ള ഒരു കുഞ്ഞ് ജനിച്ചാൽ പിന്നീടും അത്തരം കുഞ്ഞുങ്ങൾ ഉണ്ടാവാം. പരീക്ഷിക്കാൻ പോകരുത്. അത് മുൻകൂട്ടി അറിയാനുള്ള ജനിതക പരിശോധന USA, UK പോലുള്ള രാജ്യങ്ങളിൽ സാധാരണമായി. പക്ഷേ, ചെലവേറിയതാണ്.
3. ഗർഭിണി ആകുന്നതിനു മുൻപ്, ആ അമ്മയുടെ വിറ്റമിൻ D, കാൽസ്യം, ഇരുമ്പ്, തൈറോയ്ഡ് ഹോർമോണുകൾ തുടങ്ങിയ പരിശോധിക്കണം. അതൊക്കെ കുറവെങ്കിൽ രോഗാവസ്ഥ നിയന്ത്രണത്തിലായി കഴിഞ്ഞ് മാത്രമേ ഗർഭിണിയാകാവൂ.
ഉദാഹരണത്തിന്, ഗർഭിണിയായ അമ്മയുടെ തൈറോയ്ഡ് ഹോർമോണുകൾ ആയിരിക്കും ആദ്യത്തെ മൂന്നു മാസം കുഞ്ഞ് ഉപയോഗിക്കുന്നത്. അതായത് അമ്മയുടെ ഹൈപോതൈറോയ്ഡിസം ബുദ്ധിമാന്ദ്യമുണ്ടാക്കാം.
4. ഏതെങ്കിലും മരുന്നുകൾ കഴിക്കുന്ന സമയത്ത് ഗർഭിണി ആയാൽ പ്രശ്ന സാധ്യത ഏറെ.
5. ഗർഭിണിയായ സമയത്ത് പുറത്തു നിന്നുള്ള കൃത്രിമ നിറങ്ങൾ, പ്രിസർവേറ്റിവുകൾ, പഴകിയത്, വിഷാംശമുള്ളത് - എന്നിങ്ങനെ ആഹാരം കഴിക്കരുത്.
6. പെട്രോൾ പമ്പിൽ ജോലി ചെയ്യരുത്. ലെഡ് വിഷാംശത്തിനു സാധ്യതയുണ്ട്.
7. X-ray, CT, UV റേഡിയേഷൻ പരിസരത്ത് ജോലി ചെയ്യരുത്.
8. പോഷക ആഹാരങ്ങളുടെ കുറവ് വരുത്തരുത്.
9. Autism , Fragile X- Syndrome, Down Syndrome എന്നിങ്ങനെ ജനിതക വൈകല്യങ്ങളുള്ള വീട്ടിൽ നിന്നും വിവാഹം ചെയ്താൽ അടുത്ത തലമുറയ്ക്ക് രോഗ സാധ്യതയേറെ.
10. എങ്കിലും, ബുദ്ധിമാന്ദ്യത്തിനുള്ള 50% മുതൽ 70% വരെയുള്ള കാരണങ്ങളേ ശാസ്ത്രലോകത്തിന് അറിയൂ. കൂടുതൽ ഗവേഷണങ്ങൾക്കും പ്രതിവിധികൾക്കുമായി ശാസ്ത്രജ്ഞന്മാരെ ദൈവം അനുഗ്രഹിക്കട്ടെ!
Written by Binoy Thomas (MSc. Medical Biochemistry).
Malayalam eBooks- 1026-രോഗങ്ങൾ തടയാം - 13, PDF-https://drive.google.com/file/d/1bHjL5aXHMfAWwWvRP9voDnE69rzsXAYL/view?usp=drivesdk
Comments