(1027) ഭാണ്ഡത്തിലെ കല്ലുകൾ!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഒരു യുവാവ് കോസല ദേശത്തേക്കു പോകുകയായിരുന്നു. അന്നേരം, പിറകിൽ നിന്നും ഒരു വൃദ്ധൻ വിളിച്ചു - "മോനേ, എന്നെ ഒന്നു സഹായിക്കാമോ? എൻ്റെ മൂന്ന് ഭാണ്ഡക്കെട്ടുകൾ ആ പുഴയുടെ കുറുകെ കടന്ന് അക്കരെ എത്തിച്ചു തരാമോ?" അയാൾ തുടർന്നു - "ഒന്നാമത്തെ കെട്ടിൽ ചെമ്പു നാണയങ്ങളാണ്. രണ്ടാമതിൽ വെള്ളിയാണ്. മൂന്നാമതിൽ സ്വർണ്ണ നാണയമാണ്. എനിക്കു നിന്നെ വിശ്വസിക്കാമോ?" ഉടൻ, യുവാവ് പറഞ്ഞു -"ഞാൻ വളരെ സത്യസന്ധനാണ്. ആദ്യം ഞാൻ പുഴ കടന്നിട്ട് താങ്കളെ പിടിച്ചു കൊണ്ട് അക്കരെ വിടാം" അങ്ങനെ എല്ലാം അക്കരെ എത്തി. തുടർന്ന്, അവർക്ക് ചെറിയ തടിപ്പാലത്തിലൂടെ കടന്നു പോകണമായിരുന്നു. അന്നേരം, വൃദ്ധൻ പതിവു ചോദ്യം ചോദിച്ചു - "എനിക്ക് നിന്നെ വിശ്വസിക്കാമോ?" അന്നേരം, യുവാവ് പറഞ്ഞു -"ഇയാൾ എന്തൊരു മണ്ടനാണ്? പുഴ കടന്നപ്പോൾ എന്നെ വിശ്വാസമായില്ലേ?" അങ്ങനെ രണ്ടു തവണയായി പാലവും അവർ കടന്നു മുന്നോട്ടു പോയി. അവർ ഒരു കുന്നിൻ്റെ താഴ്‌വാരത്തിലെത്തി. അപ്പോൾ, വൃദ്ധൻ പറഞ്ഞു -"നീ ആദ്യം ഈ കുന്ന് കയറി അവിടെ കാണുന്ന കുടിലിനുള്ളിൽ പാണ്ടക്കെട്ടുകൾ വച്ചിട്ട് എൻ്റെ കൈ പിടിക്കാൻ...