(1028) ഹോജയുടെ സ്വർണ്ണ നാണയങ്ങൾ!

 ഒരു ദിവസം, രാവിലെ ജോലിക്കു പോകാതെ വീടിൻ്റെ വരാന്തയിൽ കുത്തിയിരുന്ന ഹോജയെ കണ്ടപ്പോൾ ഭാര്യ ആമിനയ്ക്ക് ദേഷ്യമിളകി - "എല്ലാ വീട്ടിലെയും ആണുങ്ങൾ പണിക്കു പോകുന്നുണ്ട്. നിങ്ങൾ മാത്രം ഇവിടെ ഇരിക്കുന്നു!"

ഹോജ പറഞ്ഞു -"ഞാൻ പണിക്കു പോയില്ലെങ്കിലും അള്ളാഹു എനിക്ക് വേണ്ടിയ പണം ഈ വീട്ടിൽ കൊണ്ടുവന്നു തരും!"

അതേസമയം, അടുത്ത വീട്ടിലെ വ്യാപാരി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഒരു കൗതുകം തോന്നി 100 സ്വർണ്ണ നാണയങ്ങൾ അടങ്ങിയ കിഴി ജനാലയിലൂടെ താഴേക്ക് ഇട്ടു!

ഹോജ അതു തുറന്നു നോക്കി ഭാര്യയോടു പറഞ്ഞു -"ദേ, നീ നോക്ക്. അള്ളാഹു തന്ന നാണയങ്ങൾ! ഞാൻ പറഞ്ഞത് നീ ഇപ്പോഴെങ്കിലും വിശ്വസിച്ചല്ലോ?"

കുറച്ചു കഴിഞ്ഞ് വ്യാപാരി വന്നു പറഞ്ഞു -"നിൻ്റെ ദാരിദ്ര്യം അറിഞ്ഞ് ഞാനാണ് നാണയക്കിഴി തന്നത് "

പക്ഷേ, ഹോജ അതു സമ്മതിക്കാതെ ഒരു സൂത്രം പ്രയോഗിച്ചു - "ഇതെനിക്ക് അള്ളാഹു തന്നതാണ്. ഭാര്യയോട് ഞാൻ അങ്ങനെ കിട്ടുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. സംശയമുണ്ടെങ്കിൽ അവളോടു ചോദിക്ക് "

ഭാര്യയും അതു ശരിവച്ചു. ഉടൻ, കൊട്ടാരത്തിലെ ന്യായാധിപൻ്റെ അടുക്കലെത്തി ഈ തർക്കം പരിഹരിക്കണമെന്ന് വ്യാപാരി കോപിച്ചു. അന്നേരം, ഹോജ മറ്റൊരു ആവശ്യം ഉന്നയിച്ചു - "എനിക്കു പോകാനായി താങ്കളുടെ കുതിരയും കുപ്പായവും തരണം"

അതു സമ്മതിച്ച വ്യാപാരിയും ഹോജയും കൊട്ടാരത്തിലെത്തി. വാദപ്രതിവാദങ്ങൾ ന്യായാധിപൻ കേൾക്കാനായി വന്നു.

ഹോജ: "അങ്ങ് ഇത് ദയവായി ശ്രദ്ധിച്ചാലും. ഈ വ്യാപാരിക്ക് ഭ്രാന്താണ്. ഞാൻ കൊട്ടാരത്തിലേക്കു വന്ന കുതിരയും ഈ ധരിച്ചിരിക്കുന്ന കുപ്പായവും ആരുടേതാണെന്ന് അങ്ങ് ചോദിക്കുക"

അന്നേരം, വ്യാപാരി പറഞ്ഞു -"കുതിരയും കുപ്പായവും എൻ്റേതാണ് "

ഹോജ തുടർന്നു - "ഇനി സ്വർണ്ണം ആരുടെയെന്ന് ചോദിച്ചാലും ഇങ്ങനെയാവും മറുപടി. എന്തു സാധനവും അയാളുടെ എന്നുള്ള ഒരു തരം ഭ്രാന്താണ് ഇത്!"

ന്യായാധിപൻ സ്വർണ്ണം ഹോജയുടെ സ്വന്തമെന്ന് വിധിച്ചു.

Written by Binoy Thomas, Malayalam eBooks- 1028 - Hoja stories -24, PDF-https://drive.google.com/file/d/1ubUh3jpk9VGokWxLoiKfbtU_4-RGzQHI/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍