(1048) ആൾക്കൂട്ടമരണങ്ങൾ ഒഴിവാക്കൂ!

 ആൾക്കൂട്ട മരണങ്ങൾ (stampede) ലോകമെമ്പാടും സംഭവിക്കുന്നുണ്ട്. പലപ്പോഴും ദൈവാനുഗ്രഹത്തിനായും ആചാരങ്ങൾക്കായും അനുഷ്ഠാനങ്ങൾക്കായും ചെറിയ കാലയളവിൽ ക്രമാതീതമായി ആളുകൾ തിങ്ങിനിറയുന്നിടത്ത് ഭയങ്കരമായ മാനുഷിക ഊർജ്ജമാണ് നിറയുന്നത്.

അന്നേരം ചെറിയ പ്രകോപനമോ തെറ്റിദ്ധാരണയോ എന്തിനധികം, "ഓടിക്കോ" എന്ന് ഒരാൾ കൂവിയാൽ പോലും അനേകം ജീവനുകൾ ചവിട്ടിമെതിക്കപ്പെടാം. മതിലുകൾ, ബാരിക്കേഡുകൾ, വേദികൾ, പാലങ്ങൾ, തിട്ടകൾ, ബോട്ടുകൾ തകരാം.

മാത്രമല്ല, ഭക്ഷ്യവിഷബാധകളും പകർച്ചവ്യാധികളും സാധാരണമാണ്. കോവിഡ് കാലത്ത് ഒട്ടേറെ മരണങ്ങൾക്കും ആൾക്കൂട്ടങ്ങൾ കാരണമായി.

ഒരു സ്ഥലത്ത് ഒരു സമയത്തുമാത്രം ദൈവത്തെ കാണാൻ പോകുകയും അനുഗ്രഹവും എന്നുള്ളത് വിശ്വസിക്കുന്നവർ പ്രപഞ്ച ശക്തിക്ക് നമ്മളിലേക്ക് എത്തിപ്പെടാനുള്ള പരിധി കല്പിക്കുകയാണ്. അതായത്, ദൈവത്തെ തീർഥാടന സമയത്തു മാത്രം കിട്ടിയാൽ പോരല്ലോ. എല്ലാ ദിവസവും നമ്മുടെ കൂടെ വേണം. സർവ്വവ്യാപിയായ ദൈവം എപ്പോഴും എവിടെയും വ്യാപരിക്കുന്നു (Omnipresence) എന്നു വിശ്വസിക്കുന്നവർക്ക് എല്ലാ ദിവസവും എല്ലാ ഇടവും ഒരുപോലെയാണ്.

പ്രാർഥനയെ ഒരു ധ്യാനം പോലെ ആഴത്തിലേക്ക് ശക്തിയോടെ കൊണ്ടു പോകാൻ ഒരു പുണ്യകേന്ദ്രത്തിൽ തനിച്ച് ചെല്ലുന്നതാണ് നല്ലത്. ചെറിയ meditation level പോലെ ഫലം ചെയ്യും. ആൾക്കൂട്ടത്തിൻ്റെ ബഹളത്തിൽ പ്രാർഥന ഭൂരിഭാഗവും ദുർബലമാകാം.

മറ്റൊന്നുള്ളത് - വന്യമൃഗമായ ആനയെ മെരുക്കിയാൽ കുഞ്ഞാടാകും എന്നു വിചാരിക്കരുത്. കാട്ടിലൂടെ ഇഷ്ടത്തിന് നടക്കേണ്ട വലിയ മൃഗത്തെ ചങ്ങലയും വടിയും കുന്തവും കാണിച്ച് വിരട്ടി നാട്ടിലെ ആചാരങ്ങൾക്കു നിർബന്ധിച്ചാൽ അപകട സാധ്യത ഏറെയാണ്. 

കാട്ടിലെ അന്തരീക്ഷമല്ല ഇവിടെ. ആനച്ചന്തം ബഹുകേമം തന്നെ. അതിന് ആനകേന്ദ്രങ്ങളിലും മൃഗശാലയിലും പോയാലും മതിയല്ലോ.

ചെണ്ടയും സ്പീക്കറും പടക്കവും തീറ്റയും അമിതമായ ചൂടും എല്ലാം ആനയുടെ മനസ്സിളക്കി കലിപ്പളിയനായി മാറും.

അതിനാൽ ചടങ്ങുകൾക്കായി ആനയുടെ സാന്നിധ്യം പരമാവധി ഒഴിവാക്കണം. അല്ലെങ്കിൽ ആളുകൾ അത്തരം സന്ദർഭങ്ങൾ ഒഴിവാക്കണം.

ഇതല്ലാ, നിർബന്ധമായും മേളയിലും ആന മേളത്തിനും പോകണമെന്നുള്ളവർ പോകട്ടെ. ആർക്കു ചേതം? ഗുണദോഷങ്ങളുടെ ചൂണ്ടുപലകയായി ഇതിനെ കണ്ടാൽ മതി.

ആരെങ്കിലും അപകട സാധ്യതയുള്ള ഇത്തരം സ്ഥലത്തേക്ക് ആളുകളെ പ്രേരിപ്പിച്ച് അയച്ചാൽ പോയവർക്ക് ഉണ്ടാകാവുന്ന ദുരിതങ്ങൾ ശാപങ്ങളായി പങ്കിടേണ്ടി വരും.

Written by Binoy Thomas, Malayalam eBooks- 1048 -വിമർശന കഥകൾ -32, PDF-https://drive.google.com/file/d/10NMmHbwZ_leSIwes96M86WVwhVLn0hyj/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍