(1063) ഹോജയുടെ ഭാര്യ!
ഒരു ദിവസം ഹോജ വീടിൻ്റെ മുറ്റത്ത് നിൽക്കുന്ന നേരം. അപ്പോൾ, സുഹൃത്ത് ഒരു കഴുതയെ വലിച്ചു കൊണ്ട് പോകുന്നതു കണ്ടു.
ഹോജ ചോദിച്ചു - "ഈ കഴുതയുമായി താങ്കൾ എവിടെ പോകുന്നു?"
"ഹോജാ, താൻ ഈ കഴുതയെ നോക്ക്. എത്ര കഴിച്ചാലും ഇതിൻ്റെ വയറു നിറയില്ല. എന്നാലോ? യാതൊരു പണിക്കും ഇപ്പോൾ ഇതിനെ കൊള്ളില്ല. 30 വയസ്സ് പ്രായമായി. ചന്തയിൽ വിറ്റിട്ട് രണ്ട് ചെറുപ്പമായ കഴുതയെ മേടിക്കണം"
അത് നല്ലൊരു കാര്യമായി ഹോജയ്ക്കു തോന്നി. അടുത്ത ദിവസം രാവിലെ ഭാര്യയുടെ കയ്യിൽ പിടിച്ചു വലിച്ച് ഹോജ ചന്തയിലേക്കുള്ള വഴിയിലൂടെ നടന്നു. അന്നേരം, മുൻപ് കണ്ട അതേ സുഹൃത്ത് എതിരെ വരുന്നുണ്ടായിരുന്നു.
അയാൾ ചോദിച്ചു: "ഹോജ ഭാര്യയുമായി എങ്ങോട്ടാണ്?"
ഹോജ: "ഇന്നലെ താൻ ചെയ്ത പോലെ ഒരു നല്ല കാര്യം ചെയ്യാൻ പോകുകയാണ്. നാല്പതു വയസ്സു കഴിഞ്ഞ ആമിന ഭയങ്കരമായി ഭക്ഷണം കഴിക്കും. പക്ഷേ, പണി ചെയ്യാൻ മടിയുമാണ്. അതിനാൽ, ഇവളെ ചന്തയിൽ വിറ്റിട്ട് 20 വയസ്സുള്ള രണ്ട് പെണ്ണുങ്ങളെ വാങ്ങണം"
ഹോജയുടെ വിചിത്ര ചിന്താഗതി കണ്ട് ചങ്ങാതി ഞെട്ടി!
Written by Binoy Thomas, Malayalam eBooks-1063-Hoja stories - 40, PDF-https://drive.google.com/file/d/1QVQFRSvti-Yw5_n3mdsp8lat78wL4quU/view?usp=drivesdk
Comments