(1064) ആമിനയുടെ കോഴിക്കറി!
ഒരിക്കൽ, ഹോജ ചന്തയിൽ നിന്നും മേടിച്ച കോഴിയെ ഭാര്യ ആമിനയെ ഏൽപിച്ചു. ഭാര്യ കോഴിക്കറി വച്ച് പാത്രം മൂടിയ ശേഷം അയലത്തെ സ്ത്രീയുമായി വർത്തമാനം പറയാൻ പോയി.
ആ നേരത്ത്, അപരിചിതനായ മനുഷ്യൻ ഹോജയുടെ അടുക്കളയിൽ കയറി കോഴിക്കറി വാരിവലിച്ച് തിന്നാൻ തുടങ്ങി!
എന്നാൽ, ഈ കാഴ്ച കണ്ടുകൊണ്ടാണ് ഹോജ അടുക്കളയിലേക്കു വന്നത്. ഹോജയെ കണ്ടപ്പോൾ അവൻ പെട്ടെന്ന് ഓടി മറഞ്ഞു.
ഇതേ സമയം, ഹോജ ആരോടും ഒന്നും മിണ്ടാതെ അടുത്തുള്ള ഒരു കുളത്തിൻ്റെ അരികിൽ പോയി കുത്തിയിരുന്നു. അന്നേരം ഒരാൾ ഹോജയോട് ചോദിച്ചു - "താങ്കൾ എന്തിനാണ് ഇവിടെ വിഷമിച്ച് ഇരിക്കുന്നത്?"
ഹോജ: ''എൻ്റെ ഭാര്യ ആമിന ഉണ്ടാക്കിയ കോഴിക്കറി കട്ടുതിന്നിട്ട് ഒരുവൻ ഓടിയിട്ടുണ്ട്. കോഴിക്കറിയുടെ എരിവ് കാരണം ഞാൻ ഈ കുളത്തിലെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു പോരും. ആമിനയുടെ കോഴിക്കറി തിന്നവൻ ഇവിടെ വരാതെ തരമില്ല!"
അയാൾ ഹോജയുടെ മണ്ടത്തരം ഓർത്ത് പൊട്ടിച്ചിരിച്ചു.
Written by Binoy Thomas, Malayalam eBooks - 1064- Hoja stories - 41, PDF-https://drive.google.com/file/d/16z2EqtCl3MLgiRoT9cdsKgwXOPRpNLsz/view?usp=drivesdk
Comments