(1066) ഹോജയുടെ കരച്ചിൽ!
ഹോജയുടെ കരച്ചിൽ കേട്ടാണ് ചില ചങ്ങാതികൾ അയാളുടെ വീട്ടിലെത്തിയത്. വിവരം തിരക്കിയപ്പോൾ ഹോജയുടെ കഴുത അന്നു രാവിലെ രോഗം മൂലം ജീവൻ വെടിഞ്ഞെന്ന് മനസ്സിലായി.
അന്നേരം ഒരു സുഹൃത്ത് ചോദിച്ചു - "താങ്കളുടെ ഭാര്യ മരിച്ചപ്പോൾ പോലും ഇത്രയും കരച്ചിൽ ഇല്ലായിരുന്നല്ലോ. എന്തിനാണ് ഒരു കഴുതയ്ക്കു വേണ്ടി ഇങ്ങനെ കരയുന്നത്?"
ഹോജ പറഞ്ഞു -"എൻ്റെ ഭാര്യ മരിച്ചപ്പോൾ എല്ലാവരും ആശ്വസിപ്പിച്ചത് വേറെ ഒരു സ്ത്രീയെ വിവാഹം ചെയ്തു തരാം എന്നാണ്. എന്നാൽ, എൻ്റെ കഴുത ചത്തിട്ട് മറ്റൊരു കഴുതയെ വാങ്ങിത്തരാമെന്ന് ആരും ഇതുവരെയും പറഞ്ഞില്ല"
അവിടെ കൂടിയവർ ഹോജയെ പരിഹസിച്ചിട്ട് മടങ്ങിപ്പോയി.
Written by Binoy Thomas, Malayalam eBooks-1066- Hoja Mulla story series - 43, PDF -https://drive.google.com/file/d/1IKwhd3ZmsUDwyuV68pJO4RnMVl03urFe/view?usp=drivesdk
Comments