(1069) യുവതിയുടെ ജീവൻ രക്ഷിച്ചത്?
പണ്ട് ഇംഗ്ലണ്ടിൽ നടന്ന ഒരു സംഭവകഥ. അവിടെ നല്ല തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. സൂപ്പർമാർക്കറ്റിന്റെ ഭാഗമായി അവിടെ വലിയ ഒരു കോൾഡ് സ്റ്റോറേജ് പ്രവർത്തിക്കുന്നു. അവിടെ Cold Storage -നു മുന്നിലായി ഒരു സെക്യൂരിറ്റി ഗാർഡ് എല്ലായിപ്പോഴും നിൽപ്പുണ്ട്.
കാറിൽ ജോലിക്കാർ അകത്തേക്ക് വരുമ്പോഴും, കടയിൽ ആൾക്കാർ വരുമ്പോഴും അയാൾ എല്ലാവരെയും സ്വാഗതം ചെയ്യും. പക്ഷേ, ആരും തിരിച്ച് ഒന്ന് പുഞ്ചിരിക്കാറു പോലുമില്ല. എന്നാൽ, ഫ്രീസർ യൂണിറ്റിന്റെ മാനേജരായ യുവതി കാറിൽ അകത്തേക്ക് വരുമ്പോഴും, അതുപോലെ തിരികെ ജോലി കഴിഞ്ഞിട്ട് പോകുമ്പോഴും ബഹുമാനിച്ച് പുഞ്ചിരിക്കാറുണ്ട്.
ഒരു ദിവസം - ഫ്രീസർ യൂണിറ്റിന്റെ അവസാനം വാതിൽ അടച്ചിട്ട് പോരുന്ന ഈ യുവതി, ജോലി ചെയ്യുന്നതിനിടയിൽ ചില തകരാറുകൾ കാണുകയുണ്ടായി. എങ്കിലും അത് ശരിയാക്കാം എന്നുള്ള വിചാരത്താൽ വേറെ ആരോടും പറയാതെ പല കാര്യങ്ങളും അവിടെ ചെയ്തുകൊണ്ടിരുന്നു.
പക്ഷേ, അവസാനം പോകാറായപ്പോൾ അതിനുള്ളിലെ Door sensor ഉള്ളത് തുറക്കാൻ പറ്റാത്ത വിധത്തിൽ അടഞ്ഞു പോയി!
അവൾ വളരെ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല! മാത്രമല്ല, ആ ഫ്രീസർ യൂണിറ്റിന്റെ തകരാർ മൂലം അതിനുള്ളിലെ തണുപ്പ് കുറയ്ക്കാനും പറ്റിയില്ല. താമസിയാതെ അവൾ അവിടെ ബോധം കെട്ടുവീണു!
അന്നു വൈകുന്നേരം, ഈ യുവതിയുടെ കാർ പുറത്തേക്ക് പോയില്ല എന്ന് സെക്യൂരിറ്റി ഗാർഡ് മനസ്സിലാക്കി.
അയാൾക്ക് എന്തോ അപകട സാധ്യത തോന്നിയതിനാൽ ഓടി അകത്തു വന്നു. ഫ്രീസർ യൂണിറ്റ് പുറത്തു നിന്നും തുറന്നു. ഉടൻ, യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ആ ജീവൻ അങ്ങനെ രക്ഷിച്ചു.
Motivation -
മറ്റുള്ളവർ സെക്യൂരിറ്റി ഗാർഡിനെ അവഗണിച്ചപ്പോൾ ആ ജോലിക്കാരിയായ യുവതി ബഹുമാനത്തോടെ അയാളോടു പെരുമാറിയിരുന്നു. അതുകൊണ്ടാണ് അയാൾ, യുവതി ജോലി കഴിഞ്ഞ് തിരികെ കാറിൽ പോയില്ല എന്ന് ഓർത്തത്.
Written by Binoy Thomas, Malayalam eBooks-1069- നന്മകൾ - 52, PDF-https://drive.google.com/file/d/1kXrLao3w7d8xEGFKQ03QQF_BnGm7Xz1A/view?usp=drivesdk
Comments